കൊച്ചി : ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത വ്യത്യസ്ത കേസുകളില്‍ നടന്‍മാരായ മുകേഷിനും ഇടവേള ബാബുവിനുമെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. നടന്‍ മുകേഷിനെതിരായ ലൈംഗിക പീഡന കേസില്‍ വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തൃശൂര്‍ വടക്കാഞ്ചേരിയില്‍ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വച്ച് ബലാത്സഗം ചെയ്തുവെന്നതാണ് മുകേഷിനെതിരായ പരാതി. വടക്കാഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ് ഐ ടിയാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.
അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത അപമര്യാദയായി പെരുമാറിയെന്ന കേസില്‍ കൊച്ചി നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവിനെതിരായ കുറ്റപത്രം. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇതിനോടപ്പം ഹെയര്‍ സ്റ്റെലിസ്റ്റിന്റെ പരാതിയില്‍ പൊന്‍കുന്നത്തും കൊച്ചി ഇന്‍ഫോ പാര്‍ക്കിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇതുവരെ ഏഴ് കേസുകളിലാണ് എസ് ഐ ടി കുറ്റപത്രം സമര്‍പ്പിച്ചത്.