”പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍”: നഗരത്തില്‍ പുതിയ സ്ട്രീറ്റ് ലൈറ്റുകള്‍ മിഴി തുറന്നു;ഇത്കാസര്‍കോട് നഗരസഭയുടെ പുതുവത്സര സമ്മാനം: ചെയര്‍മാന്‍ അബ്ബാസ് ബീഗം
കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ പുതുവത്സര സമ്മാനമായി നഗരത്തില്‍ പുതിയ സ്ട്രീറ്റ് ലൈറ്റുകള്‍ മിഴി തുറന്നു. നഗരസഭയുടെ ”പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍” നഗര സൗന്ദര്യ വല്‍ക്കരണ പദ്ധതിയുടെ ഭാഗമായി പുതിയ ബസ് സ്റ്റാന്റ് ജംഗ്ഷന്‍ മുതല്‍ പഴയ ബസ് സ്റ്റാന്റ് വരെ എം.ജി. റോഡ് ഡിവൈഡറില്‍ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റുകളാണ് നഗരത്തെ പ്രകാശപൂരിതമാക്കി പുതുവര്‍ഷ ദിനത്തില്‍ മിഴി തുറന്നത്. സ്ട്രീറ്റ് ലൈറ്റുകളുടെ ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു. കാസര്‍കോട്ടെ ജനങ്ങള്‍ക്കുള്ള നഗരസഭയുടെ പുതുവത്സര സമ്മാനമായി ഇത് സമര്‍പ്പിക്കുന്നുവെന്ന് ചെയര്‍മാന്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഡിവൈഡറില്‍ സ്ഥാപിക്കുന്ന അലങ്കാര ചെടികളുടെയും മറ്റും പ്രവൃത്തികള്‍ നടന്നു വരികയാണ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കാസര്‍കോട് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
നഗരസഭാ വികസന സ്ഥിരം സമിതി ചെയര്‍മാന്‍ സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, കൗണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി അബ്ദുല്‍ ജലീല്‍ ഡി.വി, നഗരസഭാ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി, സി.സി.എം മധുസൂദനന്‍, ഹമീദ് ബെദിര, അബ്ദുല്‍ കരീം കോളിയാട്, വിവിധ വ്യാപാരി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാസര്‍കോട നഗരത്തില്‍ പുതിയ സ്ട്രീറ്റ് ലൈറ്റുകള്‍ മിഴി തുറന്നു;
കാസര്‍കോട് നഗരസഭയുടെ പുതുവത്സര സമ്മാനമായി നഗരത്തില്‍ പുതിയ സ്ട്രീറ്റ് ലൈറ്റുകള്‍ മിഴി തുറന്നു. നഗരസഭയുടെ ”പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍” നഗര സൗന്ദര്യ വല്‍ക്കരണ പദ്ധതിയുടെ ഭാഗമായി പുതിയ ബസ് സ്റ്റാന്റ് ജംഗ്ഷന്‍ മുതല്‍ പഴയ ബസ് സ്റ്റാന്റ് വരെ എം.ജി. റോഡ് ഡിവൈഡറില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു