പ്രസിദ്ധീകരണത്തിന്
ഇരിയണ്ണി : പേരടുക്കം മഹാത്മജി വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനവും എം.ടി. അനുസ്മരണവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ജ്യോതി കുമാരി ടീച്ചര്‍ നിര്‍വഹിച്ചു. സാഹിത്യത്തിലൂടെയും സിനിമയിലൂടെയും സമൂഹത്തില്‍ മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി തിരക്കഥ നിര്‍മ്മിക്കുകയും അങ്ങനെ ഉള്ളവര്‍ക്ക് നായിക, നായക പരിവേഷം നല്‍കിയ അതുല്യ പ്രതിഭ എം.ടി.യെ കുറിച്ച് അനുസ്മരണത്തില്‍ വിശദമായി സൂചിപ്പിച്ചു. വായനശാല പ്രസിഡണ്ട് കെ. രഘു അധ്യക്ഷത വഹിച്ചു. വായനശാല രക്ഷാധികാരി വൈ. സുകുമാരന്‍, കുഞ്ഞിരാമന്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. ഗോപാലന്‍, പി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി കെ. സത്യന്‍ സ്വാഗതവും വായനശാല വൈസ് പ്രസിഡണ്ട് വിനോദ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി.