Home Kasaragod ഗൗരീ ലങ്കേഷിനെയും ഗോവിന്ദ പന്‍സാരെയെയും കൊന്ന തോക്ക് ഇപ്പോഴുമുണ്ട് -പി.കെ. പാറക്കടവ്

ഗൗരീ ലങ്കേഷിനെയും ഗോവിന്ദ പന്‍സാരെയെയും കൊന്ന തോക്ക് ഇപ്പോഴുമുണ്ട് -പി.കെ. പാറക്കടവ്

by KCN CHANNEL
0 comment

കാസര്‍കോട്: ഗൗരീലങ്കേഷിനെയും ഗോവിന്ദ് പന്‍സാരെയെയും നരേന്ദ്ര ധാബോല്‍ക്കറെയും വെടിവെച്ചുകൊന്ന തോക്ക് ഇപ്പോഴും ഇന്ത്യയില്‍ അവശേഷിക്കുന്നുണ്ടെന്ന് പ്രശസ്ത സാഹിത്യകാരന്‍ പി.കെ. പാറക്കടവ്. മാധ്യമപ്രവര്‍ത്തകനും ‘മാധ്യമം’ കാസര്‍കോട് ബ്യൂറോ ചീഫും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല മുന്‍ സെക്രട്ടറിയുമായിരുന്ന രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ പുസ്തകം ‘ഇന്ത്യ: സ്വസ്തികയുടെ നിഴലില്‍’ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥൂറാം വിനായക് ഗോദ്‌സെയെ ആരാധിക്കുന്ന ഒരു ഭരണകൂടം നിലകൊള്ളുന്ന ഒരുരാജ്യത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും ഗാന്ധിയുടെ ചിത്രത്തിനുനേരെ വെടിയുതിര്‍ത്ത് ഗാന്ധിവധം പുനരാവിഷ്‌കരിച്ച പ്രജ്ഞാസിങ് ഠാകുര്‍ എന്ന എം.പിയുള്ള നാടാണ് നമ്മുടേതെന്നും പി.കെ. പാറക്കടവ് പറഞ്ഞു. ഹിന്ദുത്വഭീകരത തുറന്നുകാട്ടുന്ന ഈ പുസ്തകം പഠനവിഷയമാകുന്ന ഒരു പുസ്തകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് പ്രസ് ക്ലബില്‍ നടന്ന പുസ്തകപ്രകാശനത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇരുളിന്റെ മൂലകളില്‍ വെളിച്ചം പരത്താനുതകുന്ന പഠനഗ്രന്ഥമാണ് രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ ‘ഇന്ത്യ: സ്വസ്തികയുടെ നിഴലില്‍’ പുസ്തകമെന്നും രവീന്ദ്രന്‍ ഈകാലഘട്ടത്തില്‍ കാണിച്ചത് അസാമാന്യ ധീരതയാണെന്നും അതുപോലെതന്നെ ഇത് പ്രകാശനം ചെയ്യാനെന്തിയ പി.കെ. പാറക്കടവ് അതിലേറെ ധൈര്യം കാണിച്ചുവെന്നും അധ്യക്ഷപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. പി.കെ. പാറക്കടവ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ. ബാലകൃഷ്ണന് പുസ്തകം കൈമാറി പ്രകാശനം ചെയ്തു. ഡോ. എ. ബാലന്‍ പുസ്തകം പരിചയപ്പെടുത്തി.
ചരിത്രം ഇരുതലമൂര്‍ച്ചയുള്ള വാളണെന്നും അത് വായിക്കപ്പെടേണ്ടതാണെന്നും നെഹ്റുവിനെ അപഹസിക്കുന്ന ഇക്കാലത്ത് അതിനെതിരെ പ്രതികരിക്കാന്‍ അവരുടെ പിന്മുറക്കാര്‍ തയാറാകുന്നില്ല എന്നും പുസ്തകം പരിചയപ്പെടുത്തി ഡോ. എ. ബാലന്‍ അഭിപ്രായപ്പെട്ടു. വി.ഡി. സവര്‍ക്കറെ അതിമാനുഷികനാക്കി പാഠപുസ്തകത്തില്‍വരെ വായിക്കേണ്ടിവരുന്ന സാഹചര്യമാണ് ഇന്നത്തെ കുട്ടികള്‍ക്കുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മാധ്യമപ്രവര്‍ത്തകരായ കെ. ബാലകൃഷ്ണന്‍, ടി.എ. ഷാഫി, അബ്ദുറഹ്‌മാന്‍, അബൂത്വായിഹ്, ഡോ. എ. ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പ്രദീപ് നാരായണന്‍ സ്വാഗതവും രവീന്ദ്രന്‍ രാവണേശ്വരം നന്ദിയും പറഞ്ഞു.
pusthaka prakashanam
രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ ‘ഇന്ത്യ: സ്വസ്തികയുടെ നിഴലില്‍’ പുസ്തകം സാഹിത്യകാരന്‍ പി.കെ. പാറക്കടവ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ. ബാലകൃഷ്ണന് നല്‍കി പ്രകാശനം ചെയ്യുന്നു

You may also like

Leave a Comment