49
കാസര്‍കോട്: പ്രവാസി വ്യവസായി പള്ളിക്കര പൂച്ചക്കാട് ഫാറുഖിയ മസ്ജിദിന് സമീപത്തെ എം സി അബ്ദുല്‍ ഗഫൂര്‍ ഹാജി (58) യുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ കിട്ടാന്‍ ആവശ്യപ്പെട്ട് അന്വേഷക സംഘം നല്‍കിയ റിവിഷന്‍ പെറ്റീഷന്‍ ജില്ലാ സെഷന്‍സ് കോടതി അനുവദിച്ചു.
പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേഷയില്‍ രണ്ട് ദിവസം മാത്രം അനുവദിച്ചതിനെതിരെയാണ് ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജില്ലാ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഏഴ് ദിവസമാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടത്.