വിദ്യാഭ്യാസവും ആരോഗ്യവുള്ള സമൂഹം നാടിന്റെ സമ്പത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി കാസര്‍കോട്.വിദ്യാഭ്യാസവും ആരോഗ്യവുമുള്ള സമൂഹം നാടിന്റെ സമ്പത്താണെന്നും, അവര്‍ക്ക് മാത്രമേ നാടിന്റെ നാനോന്മുഖമായ പുരോഗതിയില്‍ മുഖ്യപങ്കുവഹിക്കാന്‍ കഴിയുകയുള്ളൂവെന്നും കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച തുല്യത പഠിതാക്കളുടെ സംഗമം ‘തുല്യത ഫെസ്റ്റ് 2025’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
വിദ്യ അഭ്യസിക്കുന്നതിന് കാലമോ സമയയോ പ്രായ പരിധിയോ തടസമല്ല. ജീവിതത്തില്‍ വിദ്യാഭ്യാസം സ്വയത്തമാക്കിയവര്‍ക്ക് അത് മരണംവരെ ഉപകരിക്കുകയാണ്.
ഇത്തരത്തില്‍ ഉദ്യോഗാര്‍ത്ഥികളായ ഡോക്ടര്‍മാര്‍ക്കും വക്കീലന്മാര്‍ക്കും ജീവിതാവസാനം വരെ റിട്ടയര്‍മെന്റ് ഇല്ലെന്നും അദേഹം പറഞ്ഞു.
കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബിഗം അധ്യക്ഷനായി.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ സി.എ മുഖ്യാതിഥിയായി. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി.എന്‍ ബാബു മുഖ്യപ്രഭാഷണം നടത്തി.കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു.
നഗരസഭാ കൗണ്‍സിലര്‍മാരായ രജിത,കെ.രഞ്ജിത,സൈനുദ്ദീന്‍ ടി.എം ആയിഷത്ത് അഫീല,
പി.ടി.എപ്രസിഡന്റ് അബൂബക്കര്‍ തുരുത്തി, അധ്യാപക പ്രതിനിധി അബൂബക്കര്‍ ടി.എ, സെന്റര്‍ കോ-ഓനേറ്റര്‍ തങ്കമണി,പഠിതാ ക്കളായ അബ്ദുല്‍ ബഷീര്‍, മുസമ്മില്‍,ഷഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷത്തെ തുല്യത പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ എം.പി ഉപഹാരം നല്‍കി ആദരിച്ചു. സെന്റര്‍ കോ- ഓഡിനേറ്റര്‍
സി.കെ.പുഷ്പ കുമാരി നന്ദി പറഞ്ഞു. കലോത്സത്തില്‍ പഠി താക്കളുടെ വിവിധ കലാ പരിപാടികള്‍അവതരിപ്പിച്ചു.
ജില്ലാ സാക്ഷരതാ മിഷന്‍ ;തുല്യത ഫെസ്റ്റ് 2025 സംഘടിപ്പിച്ചു
25
previous post