Home National ഐഎസ്ആര്‍ഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം മാറ്റിവച്ചു

ഐഎസ്ആര്‍ഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം മാറ്റിവച്ചു

by KCN CHANNEL
0 comment

ഇന്ത്യയുടെ ചരിത്ര ദൗത്യമായ സ്പേഡെക്‌സ് രണ്ടാം തവണയും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. വ്യാഴാഴ്ച രാവിലെ രണ്ട് ഉപഗ്രഹങ്ങളും അതിന്റെ വേഗത കുറച്ച് ഡോക്കിങ്ങിന് സജ്ജമാകുമെന്നായിരുന്നു ISRO നല്‍കിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലാണ് മാറ്റിവെക്കേണ്ടി വന്നത്. രണ്ട് ഉപഗ്രഹങ്ങള്‍ ഇരുപത് കിലോമീറ്റര്‍ വ്യത്യാസത്തില്‍ ഭ്രമണപഥത്തില്‍ എത്തിച്ച ശേഷം തമ്മിലുള്ള ദൂരം കുറച്ച് കൊണ്ടുവന്ന് ഡോക് ചെയ്യുക എന്നതായിരുന്നു സ്പേഡെക്‌സ് ദൗത്യം.

20 കിലോമീറ്ററില്‍ നിന്ന് 500 മീറ്ററായി മാറിയ ചേസര്‍ 250 മീറ്ററായി ചുരുക്കാന്‍ സാധിക്കാതെ വരികയും, ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായി ഉപഗ്രഹത്തിന് വ്യതിയാനം ഉണ്ടായതുമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. നിലവില്‍ ഉപഗ്രഹങ്ങള്‍ 500 മീറ്റര്‍ അകലത്തിലാണുള്ളത്. നാളെ ചേസര്‍ കൃത്യമായി അടുപ്പിക്കാന്‍ കഴിയാത്തതിനാല്‍ ഇനിയും ദൗത്യം ദിവസങ്ങള്‍ നീണ്ടു പോയേക്കാമെന്നും, ഉപഗ്രഹങ്ങള്‍ രണ്ടും സുരക്ഷിതമാണെന്നും ഡോക്കിങ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നുമാണ് ISRO ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

അറുപത്തിയാറ് ദിവസം നീണ്ടുനില്‍ക്കുന്ന ദൗത്യത്തില്‍ ഏത് ദിവസം വേണമെങ്കിലും ഡോക്കിങ് നടക്കാമെന്നായിരുന്നു മുന്‍പ് അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു തവണയും മാറ്റിവെക്കേണ്ടിവന്നതിനാല്‍ ഇനിയുള്ള പരീക്ഷണത്തെ ഏറെ നിര്‍ണായകമായാണ് ISRO കാണുന്നത്

You may also like

Leave a Comment