29
കുമ്പള: പഞ്ചായതിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ കുമ്പള ടൗണ്‍ അശാസ്ത്രീയ വികസനത്തില്‍ വീര്‍പ്പുമുട്ടുന്നു. ഇത് കാരണം പൊതുജനങ്ങള്‍ ദുരിതം അനുഭവിക്കുന്നു. പഴയ ബസ് സ്റ്റാന്‍ഡ് പൊളിച്ച് കളഞ്ഞ് വര്‍ഷങ്ങളായെങ്കിലും പുതിയ ബസ് സ്റ്റാന്‍ഡ് കോംപ്ലക്സ് ഇതുവരെ നിലവില്‍ വന്നിട്ടില്ല.
ബസ് സ്റ്റാന്‍ഡ് നിലനിന്നിരുന്ന സ്ഥലത്ത് യാത്രക്കാര്‍ ദുരിതം അനുഭവിക്കുകയാണ്. വര്‍ഷങ്ങളായി ബസ് സ്റ്റാന്‍ഡിനകത്ത് ബസ് കയറുന്നത് വളരെ അപകടം പിടിച്ച അവസ്ഥയിലാണ്. സ്ത്രീകളും കുട്ടികളും മറ്റുള്ളവരും ബസ് കയറുന്നതും ഇറങ്ങുന്നതും തീരെ സൗകര്യമില്ലാത്ത സ്ഥലത്താണ്