ഉല്‍പാദനം കുറഞ്ഞതോടെ നേന്ത്രക്കായ വില ഉയര്‍ന്നുതന്നെ തുടരുന്നു.
കിലോ ഗ്രാമിനു 64 മുതല്‍ 65 രൂപയാണു മൊത്തവില. 76 മുതല്‍ 80 രൂപ വരെയാണ് ചില്ലറ വില.
മൈസൂരുവില്‍ നിന്നുള്‍പ്പെടെയുള്ള നേന്ത്രക്കായ വരവ് കുറഞ്ഞതാണ് ഇപ്പോഴത്തെ വില വര്‍ധനവിന് കാരണം.
ഉല്‍പാദനം കുറഞ്ഞതോടെ നേന്ത്രക്കായ വില ഉയര്‍ന്നുതന്നെ തുടരുന്നു. കിലോ ഗ്രാമിനു 64 മുതല്‍ 65 രൂപയാണു മൊത്തവില. 76 മുതല്‍ 80 രൂപ വരെയാണ് ചില്ലറ വില.കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഇപ്പോള്‍ ഏത്താക്കായ ഉത്പാദനം കുറവാണ്.
മൈസൂരു, മേട്ടുപ്പാളയം എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലെ മാര്‍ക്കറ്റുകളിലേക്ക് പ്രധാനമായും നേന്ത്രക്കായ എത്തുന്നത്.നേത്രക്കായ വരവ് കുറഞ്ഞതാണ് ഇപ്പോഴത്തെ വില വര്‍ധനവിന് കാരണം.
സീസണ്‍ തീരാറായതോടെ മൈസൂരുവില്‍ നിന്നുള്ള നേന്ത്രക്കായ വരവ് വലിയ തോതില്‍ കുറഞ്ഞു.ഒരു മാസം കഴിയുന്നതോടെ വയനാട് നിന്നുള്ള നേന്ത്രക്കായ വിപണിയിലേക്ക് കൂടുതലായി എത്തുമെന്നും ഇതോടെ വില കു റയുമെന്നുമാണു വ്യാപാരികള്‍ നല്‍കുന്ന സൂചന.അതേസമയം, വില കൂടിയതോടെ നേന്ത്രക്കായയുടെ വില്‍പന ഗണ്യമായി കുറഞ്ഞതായും വ്യാപാരികള്‍ പറയുന്നു.നേന്ത്രക്കായ വില ഉയര്‍ന്നെങ്കിലും കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
നേന്ത്രക്കായ വില ഉയര്‍ന്നുതന്നെ തുടരുന്നു
21
previous post