Home Kerala കേരളത്തിലെ റോഡ് വികസനം; ‘കത്ത് ലഭിച്ചാലുടന്‍ 20,000 കോടി രൂപ അനുവദിക്കും’; കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

കേരളത്തിലെ റോഡ് വികസനം; ‘കത്ത് ലഭിച്ചാലുടന്‍ 20,000 കോടി രൂപ അനുവദിക്കും’; കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

by KCN CHANNEL
0 comment

കേരളത്തിലെ റോഡ് വികസനത്തിന് മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചാലുടന്‍ 20000 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കത്ത് നല്‍കാന്‍ മുഖ്യമന്ത്രിയോട് പറയാന്‍ സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാലിനോട് ഗഡ്കരി ആവശ്യപ്പെട്ടു..(Union Minister Nitin Gadkari says 20,000 cr will allocate for road development in Kerala as soon as CM letter is received)

‘കേരളത്തിലെ റോഡ് വികസനത്തിന് പണം തടസമല്ല. സംസ്ഥാനത്ത് റോഡപകടങ്ങള്‍ പെരുകാന്‍ കാരണം റോഡ് ഡിസൈനിങ്ങിലെ സങ്കീര്‍ണതയാണ്. ഹൈവേ വികസനം വേഗത്തിലാക്കാന്‍ റോഡ് നിര്‍മാണ സാമഗ്രികളുടെ ജി എസ് ടി സംസ്ഥാനം ഒഴിവാക്കണം . മണല്‍ ഉള്‍പ്പെടെ ആവശ്യത്തിന് ലഭ്യമാക്കണം. റോഡ് വികസനത്തിന് പണം നല്‍കാന്‍ മുഖ്യമന്ത്രിയുടെ കത്ത് കാത്തിരിക്കുകയാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ജിഎസ്ടി ഒഴിവാക്കാന്‍ തീരുമാനിച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു.

എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം ഉണ്ടെങ്കിലേ വികസനം സാധ്യമാകൂവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അറിവിനെ സമ്പത്താക്കി മാറ്റുന്നിടത്താണ് വികസനം സാക്ഷാത്കരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. മാതൃകപരമായ നേതൃത്വവും സാങ്കേതിക പിന്തുണയും പ്രധാനഘടമാണെന്ന് മന്ത്രി പറഞ്ഞു. കശ്മീര്‍-കന്യാകുമാരി പാത പൂര്‍ത്തിയാകുന്നതോടെ രാജ്യത്തിന്റെ മുഖം തന്നെ മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി.

You may also like

Leave a Comment