കാസര്‍കോട്: കാസര്‍കോട് നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി
സ്‌കൂളുകളില്‍ പുഷ്പ കൃഷി, ജൈവ പച്ചക്കറി കൃഷി ചെയ്യുന്ന പ്രവൃത്തിയുടെ മുനിസിപ്പല്‍ തല ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം നിര്‍വ്വഹിച്ചു. ജി.എച്ച്.എസ്.എസ് കാസര്‍കോട് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍, ഖാലിദ് പച്ചക്കാട്, കൗണ്‍സിലര്‍മാരായ രഞ്ജിത, സിദ്ദീഖ് ചക്കര, അസ്മ മുഹമ്മദ്, സ്‌കൂള്‍ എച്ച്.എം. ഉഷ, അദ്ധ്യാപകര്‍, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ജീവനക്കാരായ എഞ്ചിനീയര്‍ മനാസിര്‍, ഓവര്‍സിയര്‍ ഇബ്രാഹിം, അക്കൗണ്ടന്റ് റംസീന, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്‌കൂളുകളില്‍ കൃഷി ചെയ്യുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ചെയര്‍മാന്‍ അബ്ബാസ് ബീഗം നിര്‍വ്വഹിച്ചു