Home Kerala മകരവിളക്കിനൊരുങ്ങി ശബരിമല, മകരജ്യോതി തെളിയാന്‍ 3 നാളുകള്‍ കൂടി

മകരവിളക്കിനൊരുങ്ങി ശബരിമല, മകരജ്യോതി തെളിയാന്‍ 3 നാളുകള്‍ കൂടി

by KCN CHANNEL
0 comment


മകരവിളക്കിനൊരുങ്ങി ശബരിമല. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ചൊവ്വാഴ്ചയാണ് മകരവിളക്ക്. മകരജ്യോതി തെളിയാന്‍ ഇനി 3 നാളുകള്‍ കൂടി. തിരക്ക് മുന്നില്‍ കണ്ട് തീര്‍ത്ഥാടകര്‍ക്കായി ഇത്തവണ കൂടുതല്‍ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും എര്‍പ്പെടുത്തിയിട്ടുണ്ട്.

മകരവിളക്ക് സുരക്ഷക്കായി 5000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുവെന്ന് DGP ഷെയ്ക് ദര്‍വേഷ് സാഹിബ് ഐപിഎസ് പറഞ്ഞു. NDRF, സേനംഗങ്ങളും സുരക്ഷ ഒരുക്കും. നാളെ വിവിധ വകുപ്പുകളുടെ ഉന്നതതല യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തും.

മകരവിളക്ക് കഴിഞ്ഞ് തീര്‍ത്ഥാടകര്‍ക്ക് മടങ്ങാന്‍ പ്രത്യേക സംവിധനം. നിലവില്‍ ഒരു ലക്ഷം പേര്‍ വിരി വെച്ച് സന്നിധാനത്ത് തങ്ങുന്നു. ഓരോ സ്ഥലത്തും ഉള്‍ക്കൊള്ളാവുന്നവരുടെ എണ്ണം തയ്യാറാക്കി. സന്നിധാനത്ത് ഉള്‍പ്പെടെ 10 വ്യൂ പോയിന്റുകള്‍.

അനധികൃതമായി വ്യൂ പോയിന്റുകള്‍ ഉണ്ടാക്കി ആളുകളെ കൊണ്ടു പോയാല്‍ നടപടിയെടുക്കും. മകരവിളക്ക് കാണാന്‍ അനധികൃതമായി വനത്തില്‍ കയറിയാല്‍ കര്‍ശന നടപടിയെന്നും ഡിജിപി അറിയിച്ചു.

ഇന്ന് മുതല്‍ 14 വരെ മുക്കുഴി കാനനപാത വഴി ഭക്തര്‍ക്ക് പ്രവേശനവുമുണ്ടാകില്ല. മകരവിളക്ക് കഴിഞ്ഞു 15, 16, 17 ,18 തീയതികളില്‍ തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പനെ ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അവസരമുണ്ടാകും. അതിനാല്‍ പ്രായമായവരും കുട്ടികളും 14ന് സന്നിധാനത്തേക്ക് എത്തുന്നത് ഒഴിവാക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ അഭ്യര്‍ത്ഥന.

You may also like

Leave a Comment