72
കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍. കാസര്‍കോട്, അടുക്കത്ത്ബയല്‍ സ്വദേശി അനില്‍ കുമാറി(36)നെയാണ് കാസര്‍കോട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ.വി സുരേഷും സംഘവും അറസ്റ്റു ചെയ്തത്. 180 മില്ലിലിറ്റര്‍ വീതമുള്ള 144 പാക്കറ്റ് മദ്യമാണ് ഇയാളില്‍ നിന്നു കണ്ടെത്തിയതെന്നു എക്സൈസ് അധികൃതര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ നൗഷാദ്, സിഇഒമാരായ മഞ്ജുനാഥന്‍, അശ്വതി, ഡ്രൈവര്‍ സജീഷ്, ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ ഇ.കെ ബിജോയ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍. കാസര്‍കോട്, അടുക്കത്ത്ബയല്‍ സ്വദേശി അനില്‍ (36)നെയാണ് കാസര്‍കോട് എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ.വി സുരേഷും സംഘവും അറസ്റ്റു ചെയ്തത്