Home World ഗാസയില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷയില്‍ ലോകം

ഗാസയില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷയില്‍ ലോകം

by KCN CHANNEL
0 comment

ഹമാസ് 33 ബന്ദികളെ മോചിപ്പിച്ചേക്കും, ഗാസയില്‍ സമാധാനം പുലരുമോ; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍
ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്മാരുടെ മോചനവും ആവശ്യപ്പെട്ടുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ കരടുരേഖമധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ ഇസ്രയേല്‍, ഹമാസ് അധികൃതര്‍ക്ക് കൈമാറി.

ജെറുസലേം: . വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തി. ആദ്യ ഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് മോചിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം 1000 പലസ്തീനി തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കുന്നതിലും ചര്‍ച്ച തുടരുകയാണ്. ലോകം ഏറെക്കാലമായി സ്വപ്നം കാണുന്നതാണ് ഗാസയിലെ സമ്പൂര്‍ണ വെടിനിര്‍ത്തല്‍. മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ അമീറുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഫോണില്‍ സംസാരിച്ചിരുന്നു.

ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്മാരുടെ മോചനവും ആവശ്യപ്പെട്ടുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ കരടുരേഖമധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ ഇസ്രയേല്‍, ഹമാസ് അധികൃതര്‍ക്ക് കൈമാറി. നൂറ് കണക്കിന് മനുഷ്യരുടെ ജീവനെടുത്ത, 15 മാസം നീണ്ട ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ സുപ്രധാന നീക്കമാണ് ഇത്. ഹമാസ് ബന്ദികളാക്കിയവരില്‍ 33 പേരെ ആദ്യഘട്ടത്തില്‍ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികള്‍, സൈനികരുള്‍പ്പെടെയുള്ള സ്ത്രീകള്‍, 50നു മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍, പരുക്കേറ്റവരും അസുഖ ബാധിതരുമായവരേയുമാണ് ആദ്യം മോചിപ്പിക്കുക. ഇക്കാര്യത്തില്‍ ഹമാസ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

ഗാസയില്‍ സമാധാനം സാധ്യമായാല്‍ അത് പടിയിറങ്ങുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വലിയ നേട്ടമാകും. ഘട്ടം ഘട്ടമായുള്ള സേനകളുടെ പിന്‍ വാങ്ങല്‍, ബന്ദികളുടെ കൈമാറ്റം, മാനുഷിക സഹായത്തിനായുള്ള കൂടുതല്‍ ഇടങ്ങള്‍ തുറക്കല്‍ എന്നിവയാണ് കരാറിലെ ധാരണയെന്നാണ് വിവരം. സംഘര്‍ഷ മേഖലയിലെ ജനങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് നിലവിലെ ചര്‍ച്ചകള്‍.

You may also like

Leave a Comment