51
കുമ്പള ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നിര്‍മ്മിച്ച എഫ്.ഡബ്ലിയു.സി ലക്ഷംവീട് ചെമ്മങ്കോട് റോഡും, കക്കളം കുന്ന് താഴെ ആരിക്കാടി കഞ്ചിക്കട്ട റോഡും പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷറഫ് കര്‍ളയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.പി. താഹിറ യൂസഫ് റോഡുകള്‍ ഉദ്ഘാടനം ചെയ്തു.
2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ റോഡുകള്‍ നിര്‍മ്മിച്ചത്. പഞ്ചായത്ത് മെമ്പര്‍ യൂസഫ് ഉളുവാര്‍ ഉള്‍പ്പെടെ നിരവധി സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും ചടങ്ങില്‍പങ്കെടുത്തു.