കമ്പാര്‍ : മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ പി കെ മാഹിന്‍ ഹാജി അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു, സംഘാടക മികവും ധീരതയും മുഖ മുദ്രയാക്കിയ നേതാവായിരുന്നു പി കെ മാഹിന്‍ ഹാജിയെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടി സധൈര്യം നില കൊണ്ട നേതാവാണ് പി കെ മാഹിന്‍ ഹാജിയെന്ന് അനുസ്മരണ പരിപാടിയില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്രാ മാഹിന്‍ ഹാജി ഉദ്ഘാടനവും ജന:സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ അനുസ്മരണ പ്രഭാഷണവും നടത്തി ,മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇന്‍ ചാര്‍ജ് മുഹമ്മദ് കുന്നില്‍ അധ്യക്ഷത വഹിച്ചു,
ജനറല്‍ സെക്രട്ടറി സിദ്ദിഖ് ബേക്കല്‍ സ്വാഗതം പറഞ്ഞു, മുസ്ലിം ലീഗ് ജില്ലാ ട്രെഷറര്‍ പി എം മുനീര്‍ ഹാജി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്ള കുഞ്ഞി ചെര്‍ക്കളം, മുസ്ലിം ലീഗ് കാസറഗോഡ് മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട്, ട്രെഷറര്‍ കെ ബി കുഞ്ഞാമു ഹാജി,കാസറഗോഡ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, മുസ്ലിം ലീഗ് കാസറഗോഡ് മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ തൊട്ടാന്‍,സെക്രട്ടറി ഹമീദ് ബെദിര, കോണ്ഗ്രസ് നേതാവ് ഹമീദ് പറപ്പാടി, മുഹമ്മദ് കുഞ്ഞി ചായിന്റടി, നാസര്‍ ചായിന്റടി, എ എ ജലീല്‍, മൊയ്ദീന്‍ കൊല്ലമ്പാടി, എരിയാല്‍ മുഹമ്മദ് കുഞ്ഞി, എ പി ജാഫര്‍, കബീര്‍ ചെര്‍ക്കളം, മധുര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ:ശംസുദ്ദിന്‍, സെക്രട്ടറി മജീദ് പട്‌ല, ഹബീബ് ചെട്ടുംകുഴി,പി എം കബീര്‍, നൂറുദ്ധീന്‍ കോട്ടക്കുന്ന് എ കെ ഷാഫി, എം എം അസീസ്, കരീം ചൗക്കി, പി. എച്ച്. ഇസ്മായില്‍ ഹാജി, ഹമിദ് ബള്ളൂര്‍ മുജീബ് കമ്പാര്‍, നൗഫല്‍ പുത്തൂര്‍, ജീലാനി കല്ലങ്കയ്, ഹാരിസ് കമ്പാര്‍, ജലാല്‍ കുന്നില്‍, അന്‍സാഫ് കുന്നില്‍, മൂസാ ബാസിത്ത്, അബ്ബാസ് മൊഗര്‍, ശിഹാബ് കെ ജേ,ശദീദ് കടവത്ത് അറഫാത്ത് കമ്പാര്‍, അഫ്രാസ് പി എച്ച്,
തുടങ്ങിയവര്‍ സംബന്ധിച്ചു
മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ ബി അഷ്റഫ് നന്ദി പറഞ്ഞു
ഫോട്ടോ അടിക്കുറിപ്പ് : മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മുസ്ലിം ലീഗ് നേതാവും മുന്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ പി കെ മാഹിന്‍ ഹാജി അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനംചെയ്യുന്നു