Home Kerala ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേ, പിന്നെന്തിന് വെറുതെ വിട്ടു; വിധി കേട്ട് വിങ്ങിപൊട്ടി ഷാരോണിന്റ അമ്മ

ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേ, പിന്നെന്തിന് വെറുതെ വിട്ടു; വിധി കേട്ട് വിങ്ങിപൊട്ടി ഷാരോണിന്റ അമ്മ

by KCN CHANNEL
0 comment


പാറശ്ശാല ഷാരോണ്‍ വധക്കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയുള്ള കോടതി വിധിക്ക് പിന്നാലെ വിങ്ങിപ്പൊട്ടി മാതാപിതാക്കള്‍. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഷാരോണിന്റെ അമ്മ പ്രിയയും അച്ഛന്‍ ജയരാജും പ്രതികരിച്ചു
തിരുവനന്തപുരം:പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവന്‍ നിര്‍മ്മലകുമാറും കുറ്റക്കാരാണെന്ന് കണ്ടെത്തിയുള്ള കോടതി വിധിക്ക് പിന്നാലെ വിങ്ങിപ്പൊട്ടി ഷാരോണിന്റെ മാതാപിതാക്കള്‍. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഷാരോണിന്റെ അമ്മ പ്രിയയും അച്ഛന്‍ ജയരാജും പ്രതികരിച്ചു. ഗ്രീഷ്മക്ക് വധ ശിക്ഷ തന്നെ നല്‍കണമെന്ന് അമ്മ പറഞ്ഞു. പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും പൂര്‍ണമായും നീതി കിട്ടിയില്ല. അമ്മയെ വിട്ടയച്ചതിനെതിരെ നാളത്തെ ശിക്ഷാ വിധി വന്നശേഷം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേയെന്നും പിന്നെന്തിനാണ് അവരെ വെറുതെവിട്ടതെന്നും വിങ്ങിപ്പൊട്ടികൊണ്ട് ഷാരോണിന്റെ അമ്മ പ്രിയ ചോദിച്ചു.

ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി തീരുമാനിച്ചത് പ്രതീക്ഷിച്ച വിധിയാണ്. എന്നാല്‍, അമ്മയെ വെറുതെ വിട്ടതില്‍ തൃപ്കിയില്ല. ഗ്രീഷ്മയെയും അമ്മാവനെയും ശിക്ഷിക്കുമെന്നത് ബോധ്യമായി. ഗ്രീഷ്മയുടെ അമ്മ സിന്ധുകുമാരിയെ വെറുതെ വിടരുതായിരുന്നു. നാളത്തെ വിധി വന്നശേഷം തുടര്‍ കാര്യങ്ങള്‍ തീരുമാനിക്കും. അമ്മയെ വെറുതെ വിട്ടതില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും. ഗ്രീഷ്മയുടെ അമ്മയെ കുറ്റക്കാരിയായി വിധിക്കാത്തതില്‍ വിഷമം ഉണ്ട്. നാളത്തെ വിധിയില്‍ പരമാവധി ശിക്ഷ തന്നെ കൊടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഷാരോണിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

ഷാരോണ്‍ വധക്കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി നാളെയായിരിക്കും പ്രതികള്‍ക്കുള്ള ശിക്ഷാ വിധി പറയുക. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിലാണ് ആ മാതാപിതാക്കള്‍. ഗ്രീഷ്മക്കും കൂട്ടുപ്രതികള്‍ക്കും നാളെ അര്‍ഹമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മാതാപിതാക്കള്‍ പറഞ്ഞു. ഗ്രീഷ്മയെ അത്രയ്ക്ക് ഇഷ്ടമായിരുന്നു മോന്, അതുകൊണ്ടാണ് മജിസ്ട്രേറ്റിനോട് മരണക്കിടക്കിയില്‍ കിടക്കുമ്പോഴും പേര് പോലും പറയാത്തതെന്നും അച്ഛന്‍ ജയരാജ് പറഞ്ഞു.

You may also like

Leave a Comment