പാലക്കാട് എലപ്പുള്ളി മദ്യപ്ലാന്റ് അനുമതിയില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാവാതെ വന്നപ്പോള്‍ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ ജലപീരങ്കി പ്രയോഗിച്ചതിന് ശേഷവും പ്രവര്‍ത്തകര്‍ വീണ്ടും പ്രതിഷേധം കടുപ്പിച്ച് മുന്നോട്ട് വരികയാണ് ഉണ്ടായത്.
ബാരിക്കേഡ് മറിച്ചിട്ട് മുന്നോട്ട് പോകാനുള്ള പ്രവര്‍ത്തകരുടെ ശ്രമവും പൊലീസ് തടഞ്ഞു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയമസഭയ്ക്ക് മുന്നിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തുന്നത്. മുഖ്യമന്ത്രിക്കെതിരെയും മന്ത്രി എം ബി രാജേഷിനെതിരെയും മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.
Read Also: മദ്യനിര്‍മ്മാണശാലക്ക് വെള്ളം കണ്ടെത്തുക മഴവെള്ള സംഭരണിയില്‍ നിന്ന്; എംവി ഗോവിന്ദന്‍
ബ്രൂവറി വിഷയം ഒയാസിസ് കമ്പനിക്കുവേണ്ടി തയ്യാറാക്കിയ കരാറാണെന്നും ഈ കരാറില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും മന്ത്രി എം ബി രാജേഷ് മാറി നിന്ന് പ്രോസിക്ക്യുഷനെ നേരിടണം. കേരളം കണ്ട ഏറ്റവും വലിയ മദ്യ കുംഭകോണമാണിതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു.
പാലക്കാട് തെരഞ്ഞെടുപ്പില്‍ സിപിഎം പാലക്കാട് ചെലവഴിച്ചത് ഒയാസിസിന്റെ പണമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പണം ഇറക്കിയതിന്റെ നന്ദി ആണ് ബ്രൂവവറി കരാര്‍. സകല തട്ടിപ്പുകാരുടെയും കാവലാളാണ് മുഖ്യമന്ത്രി. മന്ത്രി എം.ബി രാജേഷ് അതിന്റെ ഏജന്റ്. തട്ടിപ്പുകാരെ മുട്ടിച്ചു കൊടുക്കുന്ന ഏജന്റാണ് രാജേഷ്. ഏത് കമ്പനിയുമായി വന്നാലും പാലക്കാട് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. എം.ബി രാജേഷ് വാങ്ങിയ പണം കമ്പനിക്ക് തിരികെ കൊടുക്കുന്നതാണ് നല്ലത്. അഴിമതിക്ക് കൂട്ടുനിന്ന മന്ത്രിമാര്‍ക്ക് സൈ്വര്യമായി ഇറങ്ങി നടക്കാനാകില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.