24
പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ടി20- പരമ്പരയിലെ നാലാം മത്സരം ഇന്ന് പൂനെയില്‍ നടക്കും. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് കളികളും ജയിച്ച് ഇന്ത്യ മുന്നിലെത്തിയപ്പോള്‍ രാജ്‌കോട്ടില്‍ നടന്ന മൂന്നാം മത്സരം ജയിച്ച് ഇംഗ്ലണ്ട് തിരിച്ചടിച്ചിരുന്നു. ജയത്തോടെ അവസാന മത്സരത്തിന് മുമ്പ് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താനാണ് ഇംഗ്ലണ്ടിന്റെ പോരാട്ടം. മത്സരം രാത്രി ഏഴ് മുതല്‍ സ്‌പോര്‍ട്‌സ് 18 നെറ്റ്വര്‍ക്കിലും ലൈവ് സ്ട്രീമിംഗില്‍ ഡിസ്‌നി+ ഹോട്സ്റ്റാറിലും തത്സമയം കാണാനാവും.