Home Kasaragod സംസ്ഥാന തല വനിതാ സംഗമം സംഘടിപ്പിക്കുന്നു

സംസ്ഥാന തല വനിതാ സംഗമം സംഘടിപ്പിക്കുന്നു

by KCN CHANNEL
0 comment

സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്‍ കേരള സര്‍ക്കിളിന്റെ രജത ജൂബിലി
ആഘോഷങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനമായ 2025 മാര്‍ച്ച് 8 ന് എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ സംസ്ഥാന തല വനിതാ സംഗമം സംഘടിപ്പിക്കുന്നു.
പ്രസ്തുത വനിതാ ദിന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

”നീ അറിയാറുണ്ടോ”
എന്ന വിഷയത്തില്‍
കവിതാ രചനയും

”സ്ത്രീ സമത്വത്തിന്റെ നാള്‍വഴികള്‍ ‘
എന്ന വിഷയത്തില്‍
ലേഖനം തയ്യാറാക്കുന്നതുമാണ് മത്സര ഇനത്തിലുള്ളത്.
കവിത 20 വരിയില്‍ കവിയാതെയും ലേഖനം 1500 വാക്കുകളില്‍ കവിയാതെയുമായിരിക്കണം.
പൂര്‍ത്തിയാക്കിയ രചനകള്‍ താഴെ പറയുന്ന അഡ്രെസ്സില്‍ 25.02.2025 മുന്നെയായി ലഭിക്കേണ്ടതാണ് .
ഒരു വെള്ള പേപ്പറില്‍ പേര്, ക്ലാസ്സ്, കോളേജ് അഡ്രെസ്സ്, കോളേജ് ID കാര്‍ഡിന്റെ കോപ്പിയും മൊബൈല്‍ നമ്പറും ഇതിനോടൊപ്പം അയക്കേണ്ടതാണ്.

You may also like

Leave a Comment