Thursday, February 27, 2025
Home National മോദി സര്‍ക്കാര്‍ മൂന്നുമടങ്ങ് വേഗതയില്‍ പ്രവര്‍ത്തിക്കുന്നു; രാജ്യം വികസിത് ഭാരതത്തിലേക്കുള്ള യാത്രയില്‍’; രാഷ്ട്രപതി

മോദി സര്‍ക്കാര്‍ മൂന്നുമടങ്ങ് വേഗതയില്‍ പ്രവര്‍ത്തിക്കുന്നു; രാജ്യം വികസിത് ഭാരതത്തിലേക്കുള്ള യാത്രയില്‍’; രാഷ്ട്രപതി

by KCN CHANNEL
0 comment


പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഭരണഘടന രൂപീകരണത്തിന്റെ ഭാഗമായ ബി ആര്‍ അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവരെ ഈ അവസരത്തില്‍ ഓര്‍ക്കുന്നുവെന്ന് നയപ്രഖ്യാപന പ്രസം?ഗത്തില്‍ രാഷ്ട്രപതി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ രാഷ്ട്രപതി അനുസ്മരിച്ചു.

മൂന്നാം മോദി സര്‍ക്കാര്‍ മൂന്നിരട്ടി വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. സര്‍ക്കാര്‍ ലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റുന്നു. 25 കോടിയോളം ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ പ്രശംസിച്ച് രാഷ്ട്രപതി. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് പ്രശംസ. ഭവനരഹിതരായവര്‍ക്ക് പദ്ധതി പ്രയോജനപ്പെട്ടുവെന്ന് രാഷ്ട്രപതി. കിസാന്‍ പദ്ധതിയും ആയുഷ്മാന്‍ പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കിയ മികച്ച പദ്ധതികളെന്നും രാഷ്ട്രപതി.

മധ്യവര്‍ഗ്ഗത്തിനുവേണ്ടി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി. വന്ദേ ഭാരത റെയില്‍വേ രാജ്യത്തിന്റെ വികസനത്തിന് ഉദാഹരണമാണ്. ആയുഷ്മാന്‍ ഭാരത് യോജനയിലൂടെ 70ന് മുകളിലുള്ളആളുകള്‍ക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കുന്നു. വളരെ വേഗം ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് രാഷ്ട്രപതി പറഞ്ഞു.

നികുതിഭാരം കുറയ്ക്കുമെന്നും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും പ്രഥമ പരിഗണന നല്‍കുമെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് , വഖഫ് നിയമഭേദഗതി ബില്‍ കൊണ്ട് വരാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. വികസിത് ഭാരതത്തിലേക്കുള്ള യാത്രയിലാണ് രാജ്യം. മധ്യ വര്‍ഗ്ഗത്തിന് പ്രാധാന്യം നല്‍കും. തന്റെ സര്‍ക്കാരിന്റെ മന്ത്രമാണ് എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം(സബ്കാ സാത്ത്, സബ്കാ വികാസ്) എന്നത്. ഇതാണ് വികസിതഭാരത്തിന്റെ നിര്‍മ്മാണത്തിന് ആധാരമെന്ന് രാഷ്ട്രപതി പറഞ്ഞു.

ഓരോ ഇന്ത്യന്‍ പൗരന്റെയും ജീവിത നിലവാരം ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യമെന്നും ലഖ്പതി ദിദി പദ്ധതിയിലൂടെ മൂന്നുലക്ഷം സ്ത്രീകള്‍ക്ക് ഗുണമുണ്ടായെന്ന് രാഷ്ട്രപതി വ്യക്തമാക്കി. സര്‍ക്കാരിന്റെ പദ്ധതികള്‍ എല്ലാം സുതാര്യം. എ ഐ ടെക്‌നോളജിയില്‍ ഇന്ത്യന്‍ മുന്‍പന്തിയില്‍. ബഹിരാകാശ രംഗത്തും ഇന്ത്യയ്ക്ക് നേട്ടങ്ങള്‍ ഉണ്ടായി. നൂറാംവിക്ഷേപണത്തിലൂടെ ഐ.എസ്.ആര്‍.ഒ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി. ഇന്നോവേഷന്‍ ഹബ് ആയി രാജ്യത്തെ മാറ്റാന്‍ സാധിച്ചുവെന്ന് രാഷ്ട്രപതി നയപ്രഖ്യാപന പ്രസം?ഗത്തില്‍ പറഞ്ഞു.

രാജ്യത്ത് ഗതാഗത സൗകര്യങ്ങള്‍ വന്‍തോതില്‍ വികസിച്ചു. ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ യശസ്സ് യുവാക്കളിലൂടെ അറിയുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ സാധാരണക്കാരിലേക്കും എത്തി. യുഎസ് വേള്‍ഡ് ഫ്യൂച്ചര്‍ സ്‌കില്‍ ഇന്‍ഡക്‌സ് 2025ല്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തി. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും എടുത്ത് പറഞ്ഞായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസം?ഗം.

You may also like

Leave a Comment