Thursday, February 27, 2025
Home Kerala ദേവേന്ദുവിന്റെ കൊലപാതകം; ശ്രീതുവിന്റെ ‘ആത്മീയ ഗുരു’വിനെ ചോദ്യം ചെയ്യുന്നു

ദേവേന്ദുവിന്റെ കൊലപാതകം; ശ്രീതുവിന്റെ ‘ആത്മീയ ഗുരു’വിനെ ചോദ്യം ചെയ്യുന്നു

by KCN CHANNEL
0 comment


ദേവീദാസന്‍ എന്നയാള്‍ ശ്രീതുവില്‍ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് വിവരം

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കരിക്കകം സ്വദേശിയായ പൂജാരിയെ പൊലീസ് ചോദ്യം ചെയ്യുന്നു. ദേവീദാസന്‍ എന്ന് വിളിക്കുന്ന പ്രദീപ് എന്നയാളെയാണ് പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ദേവേന്ദു കൊലപാതകത്തില്‍ ആഭിചാരക്രിയയുടെ സാധ്യതയുണ്ടോയെന്ന് സ്ഥിരീകരിക്കാനാണ് ചോദ്യം ചെയ്യല്‍.

ദേവീദാസന്‍ എന്നയാള്‍ ശ്രീതുവില്‍ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് വിവരം. ശ്രീതുവിന്റെ ആത്മീയ ഗുരുവാണ് ദേവീദാസന്‍. ഇയാള്‍ ഓണ്‍ലൈനായി പൂജ സംബന്ധിതനായ കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ടെന്നും വിവരമുണ്ട്. കേസില്‍ പ്രതിയായ ഹരികുമാര്‍ ദേവീദാസന്റെ സഹായിയായി ഒരാഴ്ചയോളം നിന്നിരുന്നു. എന്നാല്‍ ഹരികുമാറിന്റെ ചില പ്രവര്‍ത്തികളില്‍ പന്തികേട് തോന്നിയ ദേവീദാസന്‍ ഹരികുമാറിനെ പറഞ്ഞുവിടുകയായിരുന്നു. ശ്രീതു വഴിയാണ് ഹരികുമാര്‍ ദേവീദാസന്റെ അടുത്ത് ജോലിക്കെത്തിയതെന്നാണ് വിവരം.

ശ്രീതുവിനെ കുറ്റവിമുക്തയാക്കിയിട്ടില്ല;നഷ്ടമായ വാട്‌സാപ്പ് ചാറ്റുകള്‍ തിരിച്ചെടുക്കും:റൂറല്‍ എസ്പി റിപ്പോര്‍ട്ടറിനോട്
അതിനിടെ ദേവേന്ദു കൊല്ലപ്പെടുന്നതിന്റെ തലേദിവസം തന്റെ 30 ലക്ഷം രൂപ കാണാനില്ലെന്ന പരാതിയുമായി ശ്രീതു പൊലീസില്‍ പരാതി നല്‍കിയിരുന്നു. 30 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയുമായാണ് ശ്രീതു ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ പരാതിയില്‍ വ്യക്തതയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. എഴുതി തയ്യാറാക്കിയ പരാതിയുമായി വരാന്‍ പറഞ്ഞ് പൊലീസ് ശ്രീതുവിനെ തിരിച്ചയക്കുകയായിരുന്നു.

You may also like

Leave a Comment