മഞ്ചേശ്വരം: ജനുവരി 30-ന് ഗാന്ധി രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ഗാന്ധിയെ കൊന്നവര്‍ ഇന്ത്യയെ കൊല്ലുന്നു എന്ന പ്രമേയത്തില്‍ എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൊസംഘടി ടൗണില്‍ ഭീകര വിരുദ്ധ സംഗമം സംഘടിപ്പിച്ചു.
ഗാന്ധിയെ കൊന്നവര്‍ രാജ്യത്തെ തകര്‍ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്,ഭരണസംവിധാനങ്ങള്‍ക്കും രാജ്യത്തിന്റെ ഐക്യത്തിനും നേരെയുള്ള ഭീഷണികള്‍ അതീവ ഗുരുതരമാണെന്നും രാജ്യത്തിന്റെ തകര്‍ച്ച ലക്ഷ്യമിട്ടുള്ള തീവ്രശക്തികള്‍ക്കെതിരെ രാജ്യത്തിന്റെ സമാധാനം ഉറപ്പാക്കുന്നതിനായി എല്ലാ സമൂഹവിഭാഗങ്ങളും ഒരുമിച്ച് പ്രതിരോധിക്കണമെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ ചെറുക്കുന്നതിന്ന് ജനകീയ ബോധവത്കരണവും പരസ്പര സഹകരണവും ഏകോപിതമായ കൂട്ടായ ശ്രമവും അനിവാര്യമാണെന്നും നേതാക്കള്‍ വ്യക്തമാക്കി.
പ്രതിഷേധ സംഗമത്തിന് ജില്ലാ സെക്രട്ടറി അന്‍സാര്‍ ഗാന്ധിനഗര്‍, മണ്ഡലം വൈസ് പ്രസിഡന്റ് മജീദ് വൊര്‍ക്കാടി, മണ്ഡലം സെക്രട്ടറി ഷബീര്‍ പൊസോട്ട്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ഹൊസംഘടി, മണ്ഡലം ജോയിന്റ് സെക്രട്ടറിമാരായ സുബൈര്‍ ഹാരിസ്, റസാഖ് ഗാന്ധിനഗര്‍, മണ്ഡലം കമ്മിറ്റി അംഗം യാക്കൂബ് ഹൊസംഘടി, അഷ്റഫ് ബഡാജേ എന്നിവര്‍ നേതൃത്വം നല്‍കി.
ഗാന്ധി രക്തസാക്ഷി ദിനത്തില്‍ എസ്ഡിപിഐ ഭീകരവിരുദ്ധ സംഗമം നടത്തി
32