മൊഗ്രാല്‍ പുത്തൂര്‍ : കമ്പാര്‍ ഫാള്‍ക്കണ്‍ ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് & കള്‍ച്ചറല്‍ ക്ലബ്ബ് കമ്പാറിന്റെ 35 ാം വാര്‍ഷികാഘോഷം കമ്പാര്‍ ജി.എല്‍.പി.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്നു. വൈകീട്ട് നടന്ന സാംസ്‌ക്കാരിക സമ്മേളനം കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ഉല്‍ഘാടനം ചെയ്തു. സി. എച്ച് കുഞ്ഞമ്പു എം എല്‍ എ മുഖ്യാതിഥി ആയിരുന്നു. റാഷിദ് കമ്പാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഹ്‌റാസ് എ.കെ സ്വാഗതവും ജുനൈദ് കമ്പാര്‍ നന്ദിയും പറഞ്ഞു. അസ്മിന ശാഫി,എ കെ കമ്പാര്‍,പി എം മുനീര്‍ ഹാജി, ഹമീദ് പറപ്പാടി,ഡോ മാഹിന്‍ , ഹെഡ് മാസ്റ്റര്‍ അമ്മു എ, സുബ്രഹ്‌മണ്യ കാരന്ത്, മജീദ് ഇ,എ,, ഹകീം കമ്പാര്‍, ജമാല്‍ ഹുസൈന്‍, , ബേബി രാജ്, സിദ്ദിഖ് ഡി, സച്ചിദാനന്ദ ആചാരി,ഷരീഫ് കെഎം ഫാസില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്റ്റേറ്റ് ലെവലില്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ കായിക മത്സരത്തില്‍ മീറ്റ് റെക്കോര്‍ഡ് നേടിയ ആയിഷ സഹല ,ഭിന്ന ശേഷി സ്‌പോര്‍ട്‌സ് ഇനത്തില്‍ കഴിവ് തെളിയിച്ച അലി പാദാര്‍, സാമൂഹിക പ്രവര്‍ത്തകന്‍ ഫാറൂഖ് പുത്തൂര്‍, ഫാല്‍ക്കണ്‍ ക്ലബ്ബിന്റെ പഴയ കാല പ്രവര്‍ത്തകര്‍ എന്നിവരെ ആദരിച്ചു.
തുടര്‍ന്ന് നാട്ടുകാരുടെ കലാവിരുന്നും സംഗീത നിശയും അരങ്ങേറി. സ്ത്രീകളും കുട്ടികള്‍ അടക്കം ആയിരത്തിലധികം പേര്‍ പങ്കെടുത്തത് നാടിന്റെ ഉത്സവ അന്തരീക്ഷമായി മാറി.
കമ്പാര്‍ ഫാല്‍ക്കണ്‍ ക്ലബ് 35 ാം വാര്‍ഷികം നാടിന് ഉത്സവമായി മാറി
48
previous post