തൃക്കരിപ്പൂര്‍ :ചൂരിക്കാന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ പുതിയ പുസ്തകങ്ങള്‍ പരിചയപ്പെടുക, നാട്ടിലെ എഴുത്തുകാരെ അറിയുക എന്ന ലക്ഷ്യത്തോടെ വൈക്കത്ത് വി.എം മധുസൂദനന്റെ വീട്ടുമുറ്റത്ത് നടത്തിയ വീട്ടുമുറ്റ പുസ്തക ചര്‍ച്ച പ്രശസ്ത കഥാകൃത്തും അധ്യാപകനുമായ ധനേശന്‍ എം.വി ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങള്‍ ഗ്രാമീണ ജനങ്ങളുടെ മാനസിക ഏകാഗ്രത വര്‍ദ്ദിപ്പിക്കുമെന്നും വായന ജനങ്ങളുടെ രക്തസമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുമെന്നും പ്രശസ്ത കഥാകൃത്ത് ധനേശന്‍ എം.പി അഭിപ്രായപ്പെട്ടു. അമ്മമാര്‍ കുട്ടികള്‍ക്ക് മാതൃകയാകണം. മനോജ് കുമാര്‍ കണിച്ചുകുളങ്ങരയുടെ തിരശ്ശീലയിലെ നിറഭേദങ്ങള്‍ എന്ന പുസ്തകമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. ഗ്രന്ഥശാല പ്രസിഡണ്ട് ടി.തമ്പാന്‍ അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുര്‍ഗ്ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ.സെക്രട്ടറി പി.വി ദിനേശന്‍ മുഖ്യാതിഥിയായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് പി.വി തമ്പാന്‍ , പ്രഭേഷ് കെ, സീമ രാജേഷ്, തുളസി പ്രവീണ്‍ രാമകൃഷ്ണന്‍.കെ.വി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു തുടര്‍ന്ന് നാട്ടിലെ പ്രതിഭകളെ അനുമോദിച്ചു. തണല്‍ ഷോര്‍ട്ട് ഫിലിമിലെ ബാലതാരത്തിന് സംസ്ഥാന തല അവാര്‍ഡ് നേടിയ ദുര്‍ഗ്ഗാ ഷാജി, 45-ാമത് കേരള കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ കരസ്തമാക്കിയ നിവ്യടി വൈക്കത്ത് അനുവേദ ജെ ബാബു, അദ്വൈദ് എം.വി , ദേവാനന്ദ് കെ,കേന്ദ്രീയ വിദ്യാലയ റീജിനല്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ സില്‍വര്‍ മെഡല്‍ നേടിയ സൂര്യഗായത്രി പി.പി,എന്നീ പ്രതിഭകളെ ചടങ്ങില്‍ അനുമോദിച്ചു. ഗ്രന്ഥശാല ജോ രാമകൃഷ്ണന്‍.കെ.വി, ബിനേഷ് വിത്തന്‍, സനൂപ് എം, ജിത്തു പി, ബീന ടി, ഷീജ. പി.കെ, സജീവന്‍.എം. പി ടി.ടിതമ്പായി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലന്‍ സ്വാഗതവും ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് മധുസൂദനന്‍ വി.എംനന്ദി പ്രകാശിപ്പിച്ചു.
പുസ്തക വായന വിനോദത്തിന്റെ മികച്ച സ്രോതസ്സ് വീട്ടുമുറ്റ പുസ്തക ചര്‍ച്ച നടത്തി
46