46
ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം തവണയും അണ്ടര്‍19 വനിതാ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. അഞ്ച് കോടി രൂപയുടെ ക്യാഷ് അവാര്‍ഡാണ് ലോകചാമ്പ്യന്മാര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ടൂര്‍ണമെന്റിലുടനീളം എതിരാളികളോട് തോല്‍വി വഴങ്ങാതെ മുന്നേറിയ ടീമിന്റെ ശ്രദ്ധേയമായ പ്രകടനത്തെയും ബോര്‍ഡ് പ്രശംസിച്ചു. തുടര്‍ച്ചയായ ഏഴ് മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യന്‍ പെണ്‍പടയുടെ കിരീടധാരണം.