കാസര്‍കോട്: സിപിഎം 24-ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കാസര്‍കോട് ജില്ലാസമ്മേളനത്തിന് ചൊവ്വാഴ്ച വൈകിട്ട് പൊതുസമ്മേളന നഗരിയില്‍ കൊടി ഉയരും. പ്രതിനിധിസമ്മേളനം ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ കാഞ്ഞങ്ങാട് മാവുങ്കാല്‍ റോഡിലുള്ള എകെ നാരായണന്‍, കെ കുഞ്ഞിരാമന്‍ നഗറില്‍ നടക്കും. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളന സ്ഥലത്ത് സ്ഥാപിക്കാനുള്ള കൊടി, കൊടിമര, ദീപശിഖാ ജാഥകള്‍ നാളെ ജില്ലയിലെ വിവിധ രക്തസാക്ഷി സ്മരണ കുടീരങ്ങളില്‍ നിന്ന് യാത്ര തിരിക്കും. അഞ്ചിന് രാവിലെ പ്രതിനിധി സമ്മേളന നഗറില്‍ മുന്‍ കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരന്‍ പതാകയുയര്‍ത്തും. വൈകിട്ട് അഞ്ചിന് ടൗണ്‍ ഹാളില്‍ സാംസ്‌കാരിക സെമിനാര്‍ സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നിലാമഴ ഗസല്‍ സന്ധ്യയും അരങ്ങേറും. ജില്ലയിലെ 27904 പാര്‍ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 12 ഏരിയകളില്‍ നിന്നും ഏരിയസമ്മേളനം തിരഞ്ഞെടുത്ത 281 പ്രതിനിധികളും, 36 ജില്ലാകമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 317 പ്രതിനിധികള്‍ ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാസെക്രട്ടറി എംവി ബാലകൃഷ്ണന്‍, വിവി രമേശന്‍, കെ രാജ്‌മോഹന്‍, കെ പി സതീഷ് ചന്ദ്രന്‍, സി എച്ച് കുഞ്ഞമ്പു എംഎല്‍എ, കെവി കുഞ്ഞിരാമന്‍, പി ജനാര്‍ദ്ദനന്‍, സാബു അബ്രഹാം, വി കെ രാജന്‍, കെആര്‍ ജയാനന്ദ, എം സുമതി, സി പ്രഭാകരന്‍, പി അപ്പുക്കുട്ടന്‍, പികെ നിഷാന്ത്, എം രാഘവന്‍, സി ഷുക്കൂര്‍ പങ്കെടുത്തു.
സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനത്തിന് നാളെ കൊടി ഉയരും
49
previous post