40
ലയണ്‍സ് ക്ലബ്ബ് ചന്ദ്രഗിരിയുടെ നേതൃത്വത്തില്‍ സൈറ്റ് ഫോര്‍ കിഡ്‌സ് എന്ന പ്രോഗ്രാം TIHSS നായര്‍മാര്‍’മൂലയില്‍ വച്ച് നടന്നു.
കുട്ടികളിലെ കാഴ്ച വൈകല്യം മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ഭാവിയില്‍ അത് തടയുന്നതിന് വേണ്ടി അധ്യാപകരെ പ്രാപ്തരാക്കുന്ന ലയണ്‍സ് ക്ലബ്ബിന്റെ അന്തര്‍ദേശീയ പദ്ധതിയാണ് സൈറ്റ് ഫോര്‍ കിഡ്‌സ് പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് ചന്ദ്രഗിരിയുടെ മുന്‍ പ്രസിഡന്റും , അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറിയുമായ ജലീല്‍ മുഹമ്മദ് കക്കണ്ടം അധ്യക്ഷനായിരുന്നു.കെ. വേണുഗോപാല്‍, ഫാറൂഖ് ഖാസിമി ,ശരീഫ് കാപ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര്‍ പി.കെ.അനില്‍കുമാര്‍ സ്വാഗതവും , ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു.