Home Kerala നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയുമായി തെളിവെടുപ്പ് നടത്തി പൊലീസ്

നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയുമായി തെളിവെടുപ്പ് നടത്തി പൊലീസ്

by KCN CHANNEL
0 comment

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. പോത്തുണ്ടിയില്‍ കൊല്ലപ്പെട്ട സുധാകരന്റെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടന്നത്. പ്രതി രക്ഷപ്പെട്ട വഴികളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. ജനരോഷം കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമൊരുക്കിയിരുന്നു. ജനാരോഷമില്ലാതെ തെളിവെടുപ്പ് നടന്നുവെന്ന് അന്വേഷണ ഉദ്യോ?ഗസ്ഥനായ ആലത്തൂര്‍ ഡിവൈഎസ്പി പറഞ്ഞു.

കുറ്റകൃത്യത്തിന്റെ പുനരാവിഷ്‌ക്കരണം നടത്തിയെന്ന്ഡിവൈഎസ്പി വ്യക്തമാക്കി. തെളിവെടുപ്പ് ഇതെല്ലാം വീഡിയോ റെക്കോഡ് ചെയ്തിരുന്നു. പിടിയിലായപ്പോള്‍ പ്രതി നല്‍കിയ മൊഴിയില്‍ പറയുന്ന കാര്യങ്ങളില്‍ അടക്കം വ്യക്തതവരുത്തുന്നതിനായാണ് തെളിവെടുപ്പ് നടത്തുന്നത്. നാളെ മൂന്ന് മണി വരെയാണ് ചെന്താമരയെ കസ്റ്റഡിയില്‍ വിട്ടത്. ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

.വീണ്ടെടുത്ത ആയുധങ്ങളും ശാസ്ത്രീയ തെളിവുകളും വിശകലനം ചെയ്യും. നെന്മാറ, മംഗലംഡാം, വടക്കഞ്ചേരി, കൊല്ലങ്കോട്, ആലത്തൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ എ.ആര്‍. ക്യാമ്പില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 500 പൊലീസുകാരെയാണ് സുരക്ഷയുടെ ഭാഗമായി പ്രദേശത്ത് വിന്യസിച്ചിരുന്നത്.
പോത്തുïിയില്‍ കൊല്ലപ്പെട്ട സുധാകരന്റെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടന്നത്. പ്രതി രക്ഷപ്പെട്ട വഴികളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. ജനരോഷം കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമൊരുക്കിയിരുന്നു

You may also like

Leave a Comment