Home Kasaragod മൊഗ്രാല്‍ കെഎസ് അബ്ദുല്ല സെന്‍ട്രല്‍ സ്‌കൂള്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

മൊഗ്രാല്‍ കെഎസ് അബ്ദുല്ല സെന്‍ട്രല്‍ സ്‌കൂള്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

by KCN CHANNEL
0 comment

മൊഗ്രാല്‍: മൊഗ്രാല്‍ കെഎസ് അബ്ദുള്ള സെന്‍ട്രല്‍ സ്‌കൂള്‍ 11-മത് വാര്‍ഷികാഘോഷ പരിപാടി സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി കുട്ടികളുടെ നിറപ്പകിട്ടാര്‍ന്ന കലാപരിപാടികളും അരങ്ങേറി. വാര്‍ഷികാഘോഷ പരിപാടി കാസര്‍ഗോഡ് ഐസിഎആര്‍-സിപി സിആര്‍ഐ പ്രിന്‍സിപ്പാള്‍ സൈന്റിസ്റ്റ് ഡോ:കെ സംശുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.അല്‍ഫ എജുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ സിദ്ധീഖലി മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ എം മാഹിന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ കെ വേദാവതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം കെഎസ് അബ്ദുള്ള എജുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ അന്‍വര്‍ സാദാത്ത് കെഎസ് നിര്‍വഹിച്ചു.
മുഹമ്മദ് സാദിഖ് ടിഎ ചെട്ടുംകുഴി,കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍,വാര്‍ഡ് മെമ്പര്‍മാരായ കൗലത്ത് ബീബി,താഹിറാ-സമീര്‍, എജുക്കേഷന്‍ ട്രസ്റ്റ് ഡയറക്ടര്‍മാരായ അബ്ദുല്‍ മജീദ്,ഹൈദര്‍ ഹുബ്ലി,മുഹമ്മദ് റഹീസ്, ഇബ്രാഹിം റംഷാദ്, മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് പിടിഎ പ്രസിഡണ്ട് അഷ്‌റഫ് പെര്‍വാഡ്,ഗഫൂര്‍ ലണ്ടന്‍, സിദ്ധീഖ് റഹ്‌മാന്‍,ടികെ അന്‍വര്‍,എംഎ മൂസ, റിയാസ് കരീം, വിജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.സ്‌കൂള്‍ ലീഡര്‍ ഴയാ അയിഷാ സവാദ് നന്ദി പറഞ്ഞു.

You may also like

Leave a Comment