Home National വിരമിക്കലില്‍ വ്യക്തത വരുത്തി പ്രധാനമന്ത്രി; ‘ഇത് തന്റെ മൂന്നാം ഊഴം, രാജ്യത്തിന്റെ വികസനത്തിനായി ഇനിയുമുണ്ടാകും’പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന സൂചന നല്‍കി നരേന്ദ്ര മോദി

വിരമിക്കലില്‍ വ്യക്തത വരുത്തി പ്രധാനമന്ത്രി; ‘ഇത് തന്റെ മൂന്നാം ഊഴം, രാജ്യത്തിന്റെ വികസനത്തിനായി ഇനിയുമുണ്ടാകും’പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന സൂചന നല്‍കി നരേന്ദ്ര മോദി

by KCN CHANNEL
0 comment

ദില്ലി: പ്രധാനമന്ത്രി പദത്തില്‍ നിന്ന് വിരമിക്കുമോയെന്ന ചോദ്യങ്ങള്‍ അപ്രസക്തമാക്കി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള മറുപടിയിലാണ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന സന്ദേശം നരേന്ദ്ര മോദി നല്‍കിയത്. പ്രധാനമന്ത്രി പദത്തില്‍ ഇത് തന്റെ മൂന്നാമത്തെ ഊഴമേ ആയിട്ടുള്ളൂവെന്ന് പറഞ്ഞ അദ്ദേഹം ഏറെക്കാലം രാജ്യത്തിന്റെ വികസനത്തിനായി താനുണ്ടാകുമെന്നും പറഞ്ഞു.

ലോക്സഭയില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിയെ നരേന്ദ്ര മോദി പരിഹസിച്ചു. വിദേശ കാര്യത്തെക്കുറിച്ച് പറഞ്ഞാലേ പക്വതയുണ്ടെന്ന് തെളിയിക്കാനാകൂവെന്ന് ചിലര്‍ കരുതുന്നുവെന്നും വിദേശ കാര്യത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ഇവര്‍ വായിക്കണമെന്നും മോദി പറഞ്ഞു. താന്‍ പറയുന്നത് ശശി തരൂരിനോടല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം രാഷ്ട്രപതിയെ അപമാനിക്കുന്നത് നിരാശ കാരണമാണെന്നും കുറ്റപ്പെടുത്തി. ഏതെങ്കിലും ദളിത് കുടുംബത്തില്‍ നിന്ന് മൂന്നു പേര്‍ ഒന്നിച്ച് പാര്‍ലമെന്റില്‍ ഉണ്ടോ എന്ന ചോദ്യം ഉന്നയിച്ചാണ് ജാതിസെന്‍സസ് ഉയര്‍ത്തിയുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കം മോദി നേരിട്ടത്.

അരവിന്ദ് കെജ്രിവാളിനെ പല തവണ കുത്തിയാണ് ലോക്‌സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് നരേന്ദ്ര മോദി മറുപടി നല്കിയത്. സാമൂഹ്യമാധ്യമങ്ങളില്‍ ചിലരുടെ വീട്ടിലെ ആഡംബര ഷവറുകളുടെ ചിത്രങ്ങളാണ് വരുന്നതെന്ന് മോദി പറഞ്ഞു. കെജ്രിവാള്‍ 33 കോടിയുടെ വീട് നിര്‍മ്മിച്ചെന്ന ആരോപണം സൂചിപ്പിച്ച മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ന്ന ശീഷ് മഹല്‍ അഥവാ ചില്ലുകൊട്ടാരം എന്ന വാക്കും പരാമര്‍ശിച്ചു.

You may also like

Leave a Comment