Home National ഡല്‍ഹി നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ ആം ആദ്മി, തിരിച്ചുവരവിന് ഒരുങ്ങി കോണ്‍ഗ്രസും ഭരണം പിടിച്ചെടുക്കാന്‍ ബിജെപിയും

ഡല്‍ഹി നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ ആം ആദ്മി, തിരിച്ചുവരവിന് ഒരുങ്ങി കോണ്‍ഗ്രസും ഭരണം പിടിച്ചെടുക്കാന്‍ ബിജെപിയും

by KCN CHANNEL
0 comment

ഡല്‍ഹിയിലെ ജനങ്ങള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. അവസാനവട്ട വോട്ടും ഉറപ്പാക്കി നേതാക്കള്‍. നാലാം തവണയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലക്ഷ്യമിട്ട് ആം ആദ്മി പാര്‍ട്ടി. തിരിച്ചുവരവിന് ഒരുങ്ങി കോണ്‍ഗ്രസും ഭരണം പിടിച്ചെടുക്കാന്‍ ബിജെപിയും രംഗത്തുണ്ട്.

13,033 പോളിംഗ് ബൂത്തുകള്‍, 1.55കോടി വോട്ടേഴ്‌സ്, സുരക്ഷക്കായി 30,000 പൊലീസും 150 കമ്പനി അര്‍ധസേനയും. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. നാളെ രാവിലെ 7 മണി മുതല്‍ പോളിംഗ് ആരംഭിക്കും. വോട്ടേഴ്‌സിനെ നേരില്‍ കണ്ട് സ്ഥാനാര്‍ഥികള്‍ വോട്ടുറപ്പാക്കി. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ അനായാസ വിജയം നേടിയ ആം ആദ്മി പാര്‍ട്ടി നാലാം തവണയും സര്‍ക്കാര്‍ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ബിജെപിയില്‍ നിന്ന് കടുത്ത മത്സരമാണ് ഇത്തവണ നേരിടുന്നത്.

ഡല്‍ഹി മദ്യന അഴിമതിയും കെജ്രിവാളിന്റെ വസതി മോഡി പിടിപ്പിക്കലും യമുന നദി മലിനീകരണവും അടക്കം അനവധി ആരോപണങ്ങളാണ് പ്രചരണത്തിനായി ബിജെപി ഇത്തവണ ഉപയോഗിച്ചത്. ഒപ്പം കേന്ദ്രബജറ്റും നികുതിയിളവും മധ്യവര്‍ഗ്ഗ വോട്ടര്‍മാര്‍ നിര്‍ണായകമായ ഡല്‍ഹിയില്‍ ബിജെപിക്ക് അനുകൂല സാഹചര്യമൊരുക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ രണ്ടുതവണയും ചിത്രത്തില്‍ ഇല്ലാതിരുന്ന കോണ്‍ഗ്രസ് ഇത്തവണ രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയെയും മുന്‍നിര്‍ത്തി തിരിച്ചുവരാനുള്ള നീക്കമാണ് നടത്തുന്നത്.

അതിനിടെ ആദ്മി പാര്‍ട്ടി ഉന്നയിച്ച ആരോപണങ്ങളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പരിശോധിക്കാറുണ്ടെന്നും പക്ഷപാതപരമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കാറില്ലെന്നും വിശദീകരണം.

You may also like

Leave a Comment