19
കാസര്‍കോട്: മുനിസിപ്പല്‍ എല്‍.പി സ്‌കൂള്‍ അണങ്കൂരില്‍ കാസര്‍കോട് നഗരസഭ നിര്‍മ്മിച്ച സ്‌കൂള്‍ ഓഡിറ്റോറിയം നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ എച്ച്.എം ശാന്തി സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, നഗരസഭാ സെക്രട്ടറി അബ്ദുല്‍ ജലീല്‍ ഡി.വി, പി.ടി.എ പ്രസിഡന്റ് മിധുന്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.