30
കാസര്‍കോട് : ലോക ക്യാന്‍സര്‍ ദിനത്തിന്റെ ഭാഗമായി
സാന്ത്വന പ്രവര്‍ത്തനങ്ങളുമായി
മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍
സി എച്ച് വായനശാല. കിടപ്പിലായ രോഗികള്‍ക്ക് ഡയപ്പര്‍, ഭക്ഷണം, വാട്ടര്‍ ബെഡ്, ഭക്ഷ്യ കിറ്റ് തുടങ്ങിയവ സമ്മാനിച്ചു. ഡയാലിസ് യൂണിറ്റില്‍ ടി വി കാണാന്‍ സൗകര്യം ഒരുക്കി.
ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് യൂണിറ്റില്‍ മധുരം നല്‍കി. ഡോ സാഹിദ് ഉല്‍ഘാടനം ചെയ്തു.പ്രസിഡണ്ട് മാഹിന്‍ കുന്നില്‍, സുസ്മിത തുടങ്ങിയവര്‍ സംബന്ധിച്ചു