Home National പ്രധാനമന്ത്രി പ്രയാഗ്രാജില്‍; ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്തി

പ്രധാനമന്ത്രി പ്രയാഗ്രാജില്‍; ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്തി

by KCN CHANNEL
0 comment


ത്രിവേണി സംഗമത്തില്‍ നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി സ്‌നാനം നടത്തിയത്.

ദില്ലി: ദില്ലിയില്‍ വോട്ടെടുപ്പ് തുടരുന്നതിനിടെ പ്രയാഗ് രാജില്‍ മഹാകുംഭമേളയില്‍ സ്‌നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുപി മുഖ്യമന്ത്രി യോ?ഗി ആദിത്യനാഥിനൊപ്പം ?ഗം?ഗാതീരത്ത് മോദി പൂജയും നടത്തി. കുംഭമേളയില്‍ പങ്കെടുക്കാനായത് അനു?ഗ്രഹമെന്ന് മോദി പറഞ്ഞു.

രാജ്യതലസ്ഥാനത്ത് പോളിം?ഗ് പുരോ?ഗമിക്കവേ രാവിലെ 11 മണിക്കാണ് സം?ഗം ഘാട്ടിലെത്തി ത്രിവേണീ സം?ഗമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്‌നാനം നടത്തിയത്. പിന്നീട് പ്രത്യേക പൂജയിലും മോദി പങ്കെടുത്തു. കഴിഞ്ഞ മാസം 13 ന് തുടങ്ങിയ മഹാ കുംഭമേളയില്‍ ആദ്യമായാണ് മോദി പങ്കെടുക്കുന്നത്. രാവിലെ പ്രയാ?ഗ് രാജ് വിമാനത്താവളത്തിലെത്തിയ മോദി സൈനിക ഹെലികോപ്റ്ററിലാണ് കുംഭമേള ന?ഗരിയിലെത്തിയത്. തിരക്ക് ഒഴിവാക്കാന്‍ യോ?ഗി ആദിത്യനാഥിനൊപ്പം ബോട്ടില്‍ പ്രത്യേക വഴിയിലൂടെയാണ് സം?ഗം ഘാട്ടിലെത്തിയത്. കുംഭമേളയില്‍ പങ്കെടുക്കാനെത്തിയവരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു യാത്ര. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രയാ?ഗ് രാജില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദില്ലി തെരഞ്ഞെടുപ്പിലുടനീളം കുംഭമേള നടത്തിപ്പ് ബിജെപി പ്രചാരണായുധമാക്കിയിരുന്നു. എന്നാല്‍ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ച ദുരന്തം തിരിച്ചടിയായി. പ്രതിപക്ഷം പാര്‍ലമെന്റിലടക്കം ഇത് ഉന്നയിച്ചു. പിന്നാലെ വിശ്വാസികളുടെ വോട്ടുറപ്പിക്കാന്‍ കൂടിയാണ് പോളിം?ഗ് ദിനത്തില്‍ പ്രധാനമന്ത്രിയുടെ സ്‌നാനം. കേന്ദ്രമന്ത്രി അമിത്ഷായും, ഉപരാഷ്ട്രപതിയും, വിവിധ കേന്ദ്രമന്ത്രിമാരും നേരത്തെ സ്‌നാനം നടത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന പോളിം?ഗ് ദിനത്തില്‍ കന്യാകുമാരിയില്‍ മോദി ധ്യാനം തുടങ്ങിയതും വലിയ ചര്‍ച്ചയായിരുന്നു. ദുരന്തം നടന്ന ദിവസമായിരുന്നു മോദി കുംഭമേളയ്ക്ക് പോകേണ്ടിയിരുന്നതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

You may also like

Leave a Comment