കാസര്‍കോട്: കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നായന്‍മാര്‍ മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി. ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318- ഇ സ്‌കൂളുകളില്‍ നിരവധി സേവന പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ഇവയിലെ മെഗാ പദ്ധതിയാണ് വാട്ടര്‍ പ്യുരിഫയര്‍ വിതരണം. സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ജലജന്യരോഗങ്ങള്‍ വര്‍ധിച്ചുവരുന്നത് മനസ്സിലാക്കിയാണ് ലയണ്‍സ് ക്ലബ്ബ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കി വരുന്നത്. 50ഓളം സ്‌കൂളുകളിലേക്ക് 25000 രൂപ വിലവരുന്ന വാട്ടര്‍ പ്യൂരിഫയറുകളാണ് നല്‍കുന്നത്. വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് സ്‌കൂളുകളില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. നായന്‍മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് നല്‍കിയ വാട്ടര്‍ പ്യുരിഫയറിന്റെ ഉദ്ഘാടനം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി കെ അനില്‍കുമാര്‍ നിര്‍വഹിച്ചു.കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ദില്‍ഷാദ് അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി സനോജ് ബി എം, ട്രഷറര്‍ അമീന്‍ നായന്‍മാര്‍ മൂല, ബോര്‍ഡ് മെമ്പര്‍ ഖലീല്‍ മദീന, സ്‌കൂളിലെ അധ്യാപകരായ ഹേമചന്ദ്രന്‍, പത്മനാഭന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ജിഎല്‍ടി കോഡിനേറ്റര്‍ വി.വേണുഗോപാല്‍ സ്വാഗതവും, ഫസ്റ്റ് വൈസ് പ്രസിഡണ്ട് റാഷിദ് പെരുമ്പള നന്ദിയും പറഞ്ഞു.
കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി
45