30
പൂനെ: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ജമ്മു കശ്മീരിനെതിരെ ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പതരയ്ക്കാണ് മത്സരം തുടങ്ങുന്നത്. ജിയോ സിനിമയില്‍ മത്സരം തത്സമയം കാണാനാകും.
അഞ്ചുവര്‍ഷത്തിനു ശേഷമാണ് കേരളം രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ കളിക്കുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബിഹാറിനെതിരെ ഇന്നിംഗ്‌സ് ജയം നേടിയാണ് കേരളം നോക്ക് ഔട്ട് റൗണ്ടില്‍ കടന്നത്. ഗ്രൂപ്പ് സിയില്‍ നിന്ന് 28 പോയന്റുമായി രണ്ടാമതായാണ് കേരളം പ്രാഥമിക റൗണ്ട് അവസാനിപ്പിച്ചത്. ബിഹാറിനെതിരെ ഇന്നിങ്‌സ് ജയത്തോടെ ഗ്രൂപ്പിലെ മറ്റ് മല്‍സരങ്ങള്‍ അവസാനിക്കും മുന്‍പെ തന്നെ കേരളത്തിന് ക്വാര്‍ട്ടര്‍ ഉറപ്പിക്കാനായിരുന്നു.