കനത്ത മഴയും മണ്ണിടിച്ചിലും പലയിടത്തും ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. കൊങ്കണ്‍ വഴിയുള്ള തീവണ്ടികള്‍ റദ്ദാക്കുകയും വഴി തിരിച്ചു വിടുകയും ചെയ്തു. മുന്‍കൂട്ടി യാത്ര പ്ലാന്‍ ചെയ്തവരെയാണ് ഇത് ബുദ്ധിമുട്ടിലാക്കിയത്. ട്രെയിന്‍ റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് റീഫണ്ട് ലഭിക്കും. ഇതിന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐ.ആര്‍.സി.ടി.സി) റീഫണ്ട് നിയമം വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.
യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കാത്ത സംഭവത്തില്‍ കഴിഞ്ഞ ദിവസം ഐആര്‍സിടിസിക്ക് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി നഷ്ട പരിഹാരവും വിധിച്ചിരുന്നു. വഴി തിരിച്ചുവിട്ട ട്രെയിന്‍ ബോര്‍ഡിങ് സ്റ്റേഷനില്‍ എത്താത്തതിനെ തുടര്‍ന്ന്. യാത്രമുടങ്ങിയ ദമ്പതികള്‍ക്കാണ് ടിക്കറ്റ് തുകയായ 477.70 രൂപയും 10,000 രൂപയും പിഴയും നല്‍കാന്‍ ചത്തീസ്ഗഡ് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടത്. റീഫണ്ടിന് സമയത്തിനുള്ളില്‍ അപേക്ഷിച്ചില്ലെന്ന കാരണത്തിലാണ് ഐആര്‍സിടിസി റീഫണ്ട് നിഷേധിച്ചത്. എങ്ങനെ റീഫണ്ട് ലഭിക്കുമെന്ന് നോക്കാം.