മഞ്ചേശ്വരം: കുഞ്ചത്തൂര്‍ പീസ് ക്രിയേറ്റീവ് സ്‌കൂളില്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ അതിവിപുലമായി …ശാസ്ത്ര-ഭക്ഷ്യമേള സംഘടിപ്പിക്കും .ഇത്തവണ വ്യത്യസതമായ രീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നതെന്നും, ശാസ്ത്ര-ഭക്ഷ്യമേള വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അനുഭവമായി മാറുമെന്നും, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുള്‍ ഖാദര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രണ്ട് ദിവസത്തെ ശാസ്ത്ര, ഭക്ഷ്യമേള മികച്ചതാക്കി മാറ്റുവാനുള്ള, ഒരുക്കത്തിലാണ്, വിദ്യാര്‍ത്ഥികളും അധ്യാപകരുമെന്നും, സ്‌കൂളിലെ എറ്റവും വലിയ പരിപാടിയായി,ശാസ്ത്ര-ഭക്ഷ്യമേള മാറുമെന്നും,സ്‌കൂളില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുള്‍ ഖാദര്‍ വിശദീകരിച്ചു.
ശാസ്ത്ര മേളയില്‍, വിദ്യാര്‍ത്ഥികള്‍ അവരുടെ ശാസ്ത്രീയ പരീക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തുവാനുള്ള അവരുടെ ശ്രമങ്ങള്‍ വിശദീകരിക്കുകയും ചെയ്യും.
ഭക്ഷ്യമേളയില്‍ വിവിധതരം ഭക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അവയുടെ പോഷക ഗുണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടുകയും ചെയ്യും.
ഗണിതം, സാമൂഹിക പഠനം, വിവരസാങ്കേതികവിദ്യ, കായിക പ്രവര്‍ത്തനങ്ങള്‍, ആരോഗ്യം, ഇസ്ലാമിക പഠനങ്ങള്‍, സാഹിത്യം, മതമത്സരങ്ങള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളിലും പ്രദര്‍ശനങ്ങള്‍ നടക്കും. ഈ പ്രദര്‍ശനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ കഴിവുകളെ പരിചയപ്പെടുത്തും.വിദ്യാര്‍ത്ഥികളുടെ, മാതാപിതാക്കള്‍ക്കും, പ്രദേശവാസികള്‍ക്കും, മേള കാണാന്‍ അനുവാദമുണ്ടായിരിക്കും.
ഫെബ്രുവരി 22 ന് അനുബന്ധ സ്ഥാപനമായ ഹൊസങ്കടി പീസ് ക്രിയേറ്റീവ് സ്‌കൂളിലു ശാസ്ത്ര-ഭക്ഷ്യമേള നടക്കുമെന്നും,
അബ്ദുള്‍ ഖാദര്‍ കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുള്‍ ഖാദറിനൊപ്പം, കോര്‍ഡിനേറ്റര്‍മാരായ ജുനൈദ, പര്‍വീന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.