Home Sports ചാംപ്യന്‍സ് ട്രോഫിക്കുള്ള ഓസീസ് ടീമില്‍ നിന്ന് മറ്റൊരു പിന്മാറ്റം കൂടി

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഓസീസ് ടീമില്‍ നിന്ന് മറ്റൊരു പിന്മാറ്റം കൂടി

by KCN CHANNEL
0 comment

മെല്‍ബണ്‍: ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ നിന്ന് പിന്മാറി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. വ്യക്തിപരമായ കാരണങ്ങളാലാണ് സ്റ്റാര്‍ക്കിന്റെ പിന്മാറ്റം എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. സ്റ്റാര്‍ക്കിനൊപ്പം പാറ്റ് കമിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ മാര്‍ഷ് എന്നീ താരങ്ങളും ഓസീസ് നിരയില്‍ ഇല്ല. ടീമിലുള്‍പ്പെട്ടിരുന്ന മര്‍ക്കസ് സ്റ്റോയിനിസ് നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയെ നയിക്കുക.
ഇന്ത്യക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കിടെ പരിക്കേറ്റ കമ്മിന്‍സും ഹേസല്‍വുഡും ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും വിട്ടുനിന്നിരുന്നു. ചാംപ്യന്‍സ് ട്രോഫി ടീമിലുള്‍പ്പെട്ട ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്നിസ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്മിന്‍സും ഹേസല്‍വുഡും കളിക്കില്ലെന്ന കാര്യം ഓസീസ് ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് ബെയ്‌ലി സ്ഥിരീകരിച്ചത്. പരിക്കേറ്റ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് നേരത്തെ പിന്‍മാറിയിരുന്നു.

You may also like

Leave a Comment