മൊഗ്രാല്‍ പുത്തൂര്‍ : ചില KSRTC ബസ്സുകള്‍ സര്‍വീസ് റോഡ് ഒഴിവാക്കി ഹൈവേയിലൂടെ ചീറിപ്പായുന്നത് സര്‍വീസ് റോഡിലെ സ്റ്റോപ്പുകളില്‍ കാത്തു നില്‍ക്കുന്ന യാത്രക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന വ്യാപകമായ പരാതിയില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികാസറഗോഡ് ഡിപ്പോ ATO ക്ക് പരാതി നല്‍കി.
ചില ബസ്സുകള്‍ യാത്രക്കാരെ ഹൈവേക്കകത്തു ഇറക്കി വിടുന്നത് മൂലം മതില്‍ ചാടിക്കടന്ന് ഇറങ്ങേണ്ട അവസ്ഥയാണ്. ഇത് വലിയ അപകടത്തിന് വഴി വെക്കും. പ്രായമായ യാത്രക്കാരെ നാട്ടുകാര്‍ ഏണി വെച്ചിട്ടാണ് താഴെ ഇറക്കുന്നത്.
മണ്ഡലം പ്രസിഡന്റ് വേലായുധന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹനീഫ് ചേരങ്കയ്, പ്രവാസി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഹ്‌മദ് ചൗക്കി, പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് അലി എരിയാല്‍ എന്നിവര്‍ നിവേദനം നല്‍കി.