തൃശൂര്‍: ഒല്ലൂര്‍ ജംഗ്ഷന്‍ വികസനത്തിന്റെ ഭാഗമായി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആറ് മാസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ജംഗ്ഷന്‍ വികസനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ – റവന്യൂ – കെ ആര്‍ എഫ് ബി ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവരുമായി തൃശൂര്‍ രാമനിലയത്തില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ മുന്‍ഗണനാ പദ്ധതികളില്‍ ഒന്നായ ഒല്ലൂര്‍ ജംഗ്ഷന്‍ വികസനത്തിനായി 0.9318 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. ഇതിനായി 55.17 കോടി രൂപ കിഫ്ബിയില്‍ നിന്ന് അനുവദിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി ഒല്ലൂര്‍ ജംഗ്ഷനില്‍ നിന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള റോഡ് 21 മീറ്റര്‍ വീതിയില്‍ 270 മീറ്റര്‍ നീളത്തിലും, തലോര്‍ ഭാഗത്തേക്ക് 21 മീറ്റര്‍ വീതിയില്‍ 270 മീറ്റര്‍ നീളത്തിലും, നടത്തറ ഭാഗത്തേക്കുള്ള റോഡ് 21 മീറ്റര്‍ വീതിയില്‍ 375 മീറ്റര്‍ നീളത്തിലും, ചേര്‍പ്പ് ഭാഗത്തേക്കുള്ള റോഡ് 18.50 മീറ്റര്‍ വിതീയില്‍ 177 മീറ്റര്‍ നീളത്തിലും, നടത്തറ റോഡില്‍ നിന്ന് എടക്കുന്നി ദേവിക്ഷേത്രം വഴി തലോര്‍ റോഡില്‍ ചേരുന്ന റോഡ് 12 മീറ്റര്‍ വീതിയില്‍ 306 മീറ്റര്‍ നീളത്തിലുമാണ് വികസിപ്പിക്കുന്നത്.
ഒല്ലൂര്‍ ജംഗ്ഷന്‍ വികസനം സ്ഥലമേറ്റെടുക്കല്‍ ആറ് മാസത്തിനകം പൂര്‍ത്തീകരിക്കണം: റവന്യൂ മന്ത്രി
29