നിലവിലെ മാതൃകയില്‍ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരന്‍ നിര്‍ദേശിച്ച അതിവേഗ റെയില്‍ പദ്ധതി തള്ളി സര്‍ക്കാരിന്റെ വിദഗ്ധ സമിതി

ഇ. ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി തള്ളി സര്‍ക്കാരിന്റെ വിദഗ്ധ സമിതി. നിലവിലെ മാതൃകയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്ന് ഇ ശ്രീധരനെയും കേന്ദ്രത്തെയും അറിയിച്ചു. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ മറുപടി. ഇ. ശ്രീധരന്‍ സമര്‍പ്പിച്ച തിരുവനന്തപുരം – കണ്ണൂര്‍ ഹൈസ്പീഡ് റെയില്‍വേ പദ്ധതി നിര്‍ദേശം നിലവിലുള്ള രൂപത്തില്‍ നടപ്പിലാക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി അറിയിച്ചത്. കേരളത്തില്‍ റെയില്‍വേ വികസനത്തിന് മുന്‍ നിശ്ചയിച്ച പദ്ധതികളുണ്ടെന്നും സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചുവെന്നും കേന്ദ്രം വ്യക്തമാക്കി.

ഇരുപത്തി മൂന്നു സ്റ്റേഷനുകള്‍,200 കിലോമീറ്റര്‍ വേഗത.473 കിലോമീറ്റര്‍ ദൂരം.ഇതായിരുന്നു ഇ. ശ്രീധരന്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച അതിവേഗ റെയില്‍പാത പദ്ധതി.

Scroll to Top