ദുബൈ: റമദാന്‍ വിശ്വാസികളുടെ ആത്മീയ ശുദ്ധീകരണത്തിനും ആത്മാവിന്റെ ഉണര്‍ത്തലിനുമുള്ള അതുല്യമായ ഒരു മാസമാണെന്നും വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ ഈ മഹത്തായ മാസത്തില്‍, ഓരോ വിശ്വാസിയും തങ്ങളുടെ ആരാധനകള്‍ വര്‍ദ്ധിപ്പിക്കുകയും സമര്‍പ്പണബോധത്തോടെ ജീവിക്കുകയും ചെയ്യണമെന്നും
പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സിംസാറുല്‍ ഹഖ് ഹുദവി അഭിപ്രായപ്പെട്ടു.
നമസ്‌കാരത്തില്‍ ആത്മാര്‍ത്ഥത പുലര്‍ത്തി, ഖുര്‍ആന്‍ പാരായണം വര്‍ദ്ധിപ്പിച്ച്, നോമ്പിന്റെ മൂല്യങ്ങള്‍ മനസ്സിലാക്കി,പരസ്പര സഹായങ്ങള്‍ നടത്തി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ച് ദയയുടെയും കാരുണ്യത്തിന്റെയും മാതൃകയായി മാറുകയും ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റി അബു ഹൈല്‍ കെ.എം.സി.സി ആസ്ഥാനത്തു സംഘടിപ്പിച്ച അഹ്ലന്‍ റമദാന്‍ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ മുനീര്‍ ഹാജി ഉല്‍ഘാടനം ചെയ്തു. സയ്യദ് അബ്ദുല്‍ ഹകീം തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേത്രത്വം നല്‍കി ദുബായ് കെ.എം.സി.സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി , ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍ പ്രസംഗിച്ചു. ദുബായ് കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി,ഹംസ തൊട്ടി , അഡ്വക്കേറ്റ് ഇബ്രാഹിം ഖലീല്‍ , അഫ്‌സല്‍ മെട്ടമ്മല്‍ ജില്ലാ ഭാരവാഹികളായ സി.എ ബഷീര്‍ പള്ളിക്കര, ഫൈസല്‍ മുഹ്സിന്‍,സി.എച്ച് നൂറുദ്ദീന്‍, പി.ഡി നൂറുദ്ധീന്‍, സിദ്ദിഖ് ചൗക്കി, ഹസൈനാര്‍ ബീജന്തടുക്ക, റഫീഖ് പടന്ന, ഇസ്മായില്‍ നാലാംവാതുക്കല്‍, സുബൈര്‍ കുബനൂര്‍, സാമൂഹിയ പ്രവര്‍ത്തകന്‍ ശരീഫ് കോളിയാട്, സലിം ചേരങ്കൈ, ഇ.ബി അഹമ്മദ് മണ്ഡലം ഭാരവാഹികളായ സുബൈര്‍ അബ്ദുള്ള, മുനീഫ് ബദിയടുക്ക, എം.എസ് ഹമീദ്, ഷുഹൈല്‍ കോപ്പ,സിനാന്‍ തൊട്ടാന്, ശിഹാബ് നയന്‍മര്‍മൂല, തല്‍ഹത്ത് തളങ്കര, നാച്ചു പാലകൊച്ചി, റസാഖ് ബദിയടുക്ക, മറ്റു മണ്ഡലം നേതാക്കളായ ഇബ്രാഹിം ബെരിക്ക,ഖാലിദ് പാലക്കി, റഫീഖ് മാങ്ങാട് ,മന്‍സൂര്‍ മര്‍ത്തിയ, ഹനീഫ് കട്ടക്കാല്‍, യൂസഫ് ഷേണി, മുഹമ്മദ് കാലായി, മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് ട്രഷറര്‍ ഗഫൂര്‍ എരിയാല്‍, മുനീര്‍ ബെരിക്ക മുന്‍സിപ്പല്‍ പഞ്ചായത്ത് നേതാക്കളായ സാജിദ് സൈലര്‍ ചേരങ്കൈ, സര്‍ഫ്രാസ് റഹ്‌മാന്‍, ഗഫൂര്‍ ഊദ്, മുഹമ്മദ് കാസിയറകം, അന്‍വര്‍ പള്ളം, കാമില്‍ ബാങ്കോട് , തസ്ലീം ബെല്‍ക്കാട് ,ആമീന്‍ പള്ളിക്കാല്‍, സലാം ബെദിര,ഷെക്കില്‍ എരിയാല്‍,ജലാല്‍ കുന്നില്‍,ബദ്രു കമ്പാര്‍, അബ്ദുല്‍ റഹമാന്‍ നെക്കര, കാദര്‍ മൊഗര്‍,തഹസീന്‍, മുല്ല ഉമര്‍, അന്‍വര്‍ മഞ്ഞംപാറ, സലാം ആദൂര്‍, ഖാദര്‍ ആദൂര്‍, മൊയ്ദീന്‍ കുഞ്ഞി, റിയാസ്, മൊയ്തിന്‍ , ഹനീഫ് കോട്ട, ഹനീഫ് ആദൂര്‍,സത്താര്‍ ആലംപാടി, ഖലീല്‍ പതിക്കുന്നില്‍, റസാഖ് ഹാജി ചെറൂണി,ജബ്ബാര്‍ ബൈതല,മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക,തുടങ്ങിയവര്‍ സംബന്ധിച്ചു.
37