Home National മംഗളൂരുവിലെ ജയിലില്‍ ഭക്ഷ്യവിഷബാധ

മംഗളൂരുവിലെ ജയിലില്‍ ഭക്ഷ്യവിഷബാധ

by KCN CHANNEL
0 comment

മംഗളൂരുവിലെ ജയിലില്‍ ഭക്ഷ്യവിഷബാധ; 45 തടവുകാര്‍ ആശുപത്രിയില്‍, ഒരാള്‍ ഐസിയുവില്‍

മംഗളൂരു: മംഗളൂരുവിലെ ജില്ലാ ജയിലില്‍ ഭക്ഷ്യവിഷബാധ. ജയിലില്‍ നിന്ന് ഭക്ഷണം കഴിച്ച് അസുഖ ബാധിതരായ അന്തേവാസികളെ മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 350 അന്തേവാസികളില്‍ 45 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ബുധനാഴ്ച ഉച്ച ഭക്ഷണം കഴിച്ച ശേഷമാണ് വയറുവേദന, ഛര്‍ദി, വയറിളക്കം, തലകറക്കം തുടങ്ങിയ അസ്വസ്ഥതകള്‍ അന്തേവാസികള്‍ക്ക് അനുഭവപ്പെട്ടത്. ഇതോടെ അന്തേവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിലായ ഒരാള്‍ ഐസിയുവിലാണ്.ബുധനാഴ്ച രാവിലെ പ്രഭാത ഭക്ഷണമായി അവിലും ഉച്ചഭക്ഷണത്തിനായി ചോറും സാമ്പാറും ആയിരുന്നു നല്‍കിയത്. ഭക്ഷ്യവിഷബാധയ്ക്കുള്ള കാരണം പരിശോധിച്ചു വരികയാണ്. ഭക്ഷണത്തിലൂടെയോ കുടിവെള്ളത്തിലൂടെയോ വിഷബാധയേറ്റിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണര്‍ അനുപം അഗര്‍വാള്‍ ആശുപത്രി സന്ദര്‍ശിച്ചു. ജില്ലാ വെന്‍ലോക്ക് ആശുപത്രിയില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതിനായി ശിവമോഗ, ഉഡുപ്പി എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും മംഗളൂരുവിലേക്ക് മാറ്റി. തടവുകാരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഘട്ടം ഘട്ടമായി അവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു.

You may also like

Leave a Comment