25
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 500 രൂപയുടെ കുറവാണ് വിപണിയില്‍ ഉണ്ടായിരുന്നത്. ഇന്ന് 400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. ഇതോടെ പവന്റെ വില 64,320 രൂപയായി ഉയര്‍ന്നു.
ഇന്ന് സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വീണ്ടും 8000 കടന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 8040 രൂപയാണ് ഇന്ന് നല്‍കേണ്ടത്.
അതേസമയം വെള്ളിവില കൂടിയിട്ടുണ്ട്. 108.10 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നല്‍കേണ്ടത്. 1,08,100 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.