Home Kasaragod ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി കാസര്‍കോട് ജില്ലയില്‍ വേനല്‍ മഴയെത്തി

ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി കാസര്‍കോട് ജില്ലയില്‍ വേനല്‍ മഴയെത്തി

by KCN CHANNEL
0 comment

കാസര്‍കോട്: ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി കാസര്‍കോട് ജില്ലയിലെ ചിലയിടങ്ങളില്‍ വേനല്‍ മഴയെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മലയോര മേഖലയില്‍ മഴയെത്തിയത്. ഭീമനടി, ചിറ്റാരിക്കാല്‍, ഒടയംചാല്‍, രാജപുരം, ബോവിക്കാനം തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴപെയ്തു. കാസര്‍കോട് നഗരത്തിലും നേരിയ മഴ പെയ്തു. കാസര്‍കോട് ജില്ലയില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരുന്നു. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

You may also like

Leave a Comment