34
ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി ബഹു. കേന്ദ്ര റോഡ് ഗതാഗത – ഹൈവേ വകുപ്പ് മന്ത്രി ശ്രീ നിതിന്‍ ഗഡ്കരിജിയെ ഇന്ന് ഡല്‍ഹിയില്‍ സന്ദര്‍ശിച്ചു. ദേശീയപാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട് ഏതാനും പ്രശ്നങ്ങളും ആവശ്യങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
കുണിയയില്‍ പ്രത്യേക ഫുട്ഓവര്‍ ബ്രിഡ്ജ്, ഉപ്പള ഫ്ലൈ ഓവറിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കല്‍, ചേരുമ്പയില്‍ അണ്ടര്‍പാസ്, നുള്ളിപാടി അണ്ടര്‍പാസ്, ഷിറിയയില്‍ ഓവര്‍ബ്രിഡ്ജ്, മുളിക്കല്ലില്‍ ഫുട്ഓവര്‍ബ്രിഡ്ജ് എന്നിവയുമായി ബന്ധപ്പെട്ട നിവേദനങ്ങള്‍ അശ്വിനി നിതിന്‍ ഗഡ്കരിജിക്ക് സമര്‍പ്പിച്ചു.