34
ആളിക്കത്തി അവകാശ സമരം: സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡ് ഉപരോധിച്ച് ആശ പ്രവര്‍ത്തകര്‍
സമരം കടുപ്പിച്ച് സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാര്‍. സര്‍ക്കാരിന്റെ അവഗണനക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ ഉപരോധം ആരംഭിച്ചു.
തിരുവനന്തപുരം: സമരം കടുപ്പിച്ച് സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാര്‍. സര്‍ക്കാരിന്റെ അവ?ഗണനക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ ഉപരോധം ആരംഭിച്ചു. പ്രകടനമായി ആശാവര്‍ക്കര്‍മാര്‍ എത്തിയതിനെ തു ടര്‍ന്ന് സെക്രട്ടറിയേറ്റ് പരിസരം പൊലീസ് അടച്ചുപൂട്ടി. വിവിധ ജില്ലകളില്‍ നിന്നുള്ള ആശമാരാണ് സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ പങ്കെടുക്കാനെത്തിയിട്ടുള്ളത്. പ്രധാന ഗേറ്റില്‍ എല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നൂറ് കണക്കിന് പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.