34
വയനാട്: ഉരുള്‍പ്പൊട്ടല്‍ പുനരധിവാസത്തിനുള്ള അവസാന 2ബി അന്തിമ പട്ടികയും പ്രസിദ്ധീകരിച്ചു. ആകെ 73 വീടുകള്‍ ആണ് അന്തിമ പട്ടികയില്‍ ഉള്ളത്. നോ ഗോ സോണിന് 50 മീ പരിധിയില്‍ ഉള്ള ഒറ്റപ്പെട്ട വീടുകള്‍ ആണ് 2ബി യില്‍ ഉള്‍പ്പെടുത്തിയത്. വാര്‍ഡ് പത്തില്‍ 19, പതിനൊന്നില്‍ 38, പന്ത്രണ്ടില്‍ 16 വീടുകളും ഉണ്ട്. 238 അപ്പീല്‍ ലഭിച്ചെങ്കിലും അംഗീകരിച്ചത് 3 എണ്ണം മാത്രം ആണ്. ആശ വര്‍ക്കറായ ഷൈജയെയും പന്ത്രണ്ടാം വാര്‍ഡിലെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഷൈജയെ ഒഴിവാക്കിയത് ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ 3 ലിസ്റ്റുകളിലും ആയി ആകെ ഗുണഭോക്താക്കളുടെ എണ്ണം 417 ആയി.